Header 1 = sarovaram
Above Pot

ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങും

ഗുരുവായൂർ : ദേവസ്വം മെഡിക്കൽ സെന്ററിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിന് ദേവസ്വം ഭരണസമിതി തീരുമാനിച്ചു . ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരു മാസത്തിനകം ഒരുക്കും . നാല് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം . ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതി നാവശ്യമായ ഡോക്ടർമാർ , സാങ്കേതിക വിദഗ്ധർ എന്നിവർക്കായുള്ള തസ്തിക സൃഷ്ടിക്കാൻ സർക്കാരിന്റെ അനുമതി തേടാനും യോഗത്തിൽ തീരുമാനമായി .

Astrologer

മണ്ഡല മകരവിളക്ക് കാലത്ത് ഗുരുവായൂർ ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് വിമുകമാക്കാനും ദേവസ്വം ഭരണസമിതി യോഗത്തിൽ തീരുമാനമായി . വഴിപാട് പായസം നൽകുന്നതിന് പ്ലാസ്റ്റിക് ഇതര കണ്ടെയ്നർ വാങ്ങും . ഇതിനായി ക്വട്ടേഷൻ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ തീരുമാനിച്ചു


ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ് അധ്യക്ഷനായിരുന്നു . ദേവസ്വം ഭരണസമിതി സ്ഥിരാംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് , ഭരണസമിതി അംഗങ്ങളായ .എ.വി.പ്രശാന്ത് , .കെ.അജിത് , കെ.വി.ഷാജി , .ഇ.പി.ആർ.വേശാല , അഡ്വ.കെ.വി.മോഹനകൃഷ്ണൻ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ.കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു

Vadasheri Footer