Header 1 vadesheri (working)

ദേവസ്വത്തിനെതിരെ പ്രചരിക്കുന്ന ആരോപണം വസ്തുത വിരുദ്ധം :ചെയർമാൻ

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ പ്രസാദ ഊട്ടിൽ കയറ്റിയില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് ദേവസ്വം. ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു. ആരോപണം ഉന്നയിച്ച വീട്ടമ്മ, കുടുംബാംഗങ്ങളോടൊപ്പം പ്രസാദ ഊട്ടിൽ പങ്കെടുത്ത് മടങ്ങിയതാണ്.

First Paragraph Rugmini Regency (working)

വീട്ടിൽ ചെന്ന ശേഷം ദേവസ്വത്തെയും ശ്രീഗുരുവായൂരപ്പ സന്നിധിയിലെ പ്രസാദ ഊട്ടിനെയും ഇകഴ്ത്തി കാട്ടാനാണ് ശ്രമിച്ചത്. ഭക്തരിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ പറഞ്ഞു..

Second Paragraph  Amabdi Hadicrafts (working)