Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ സൗരോർജ്ജ പദ്ധതി സമർപ്പണം.

Above Post Pazhidam (working)

ഗുരുവായൂർ : സൗരോർജ്ജ പദ്ധതി നടപ്പാക്കി ഗുരുവായൂർ ദേവസ്വം പുതുചരിത്രത്തിലേക്ക്. ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും സ്ഥാപിച്ച പുരപ്പുറ സൗരോർജ്ജ പദ്ധതി വഴി 250 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുകയാണ് ദേവസ്വം. പദ്ധതിയുടെ സമർപ്പണം ശനിയാഴ്ച ദേവസ്വം മന്ത്രി .വി .എൻ വാസവൻ നിർവ്വഹിക്കും.

Arya bhavan inner

വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സൗരവൈദ്യുതി ഉൽപ്പാദന രംഗത്തേക്ക് കടക്കുന്ന സംസ്ഥാനത്തെ ആദ്യ ദേവസ്വം, ബോർഡാണ് ഗുരുവായൂർ ദേവസ്വo .. ആദ്യഘട്ടമെന്ന നിലയിൽ തെക്കേ നടയിലെ ദേവസ്വം കാര്യാലയത്തിലും പാഞ്ചജന്യം റെസ്റ്റ് ഹൗസിലും പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കി. 545 വാട്ടിൻ്റെ 144 സോളാർ പാനലുകൾ സ്ഥാപിച്ചു.മറ്റു ഉപകരണങ്ങളും പ്രവർത്തനസജ്ജമാക്കി. ഉൽപ്പാദിപ്പിക്കുന്ന വൈദ്യതി മൂന്ന് ഗ്രിഡ് ബന്ധിത ഇൻവെർട്ടർ വഴി ദേവസ്വം പവർഹൗസിലെത്തിക്കും. 250 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ദിനംതോറും ആയിരം യൂണിറ്റ്. ദേവസ്വത്തിൻ്റെ വൈദ്യതി ഉപഭോഗത്തിൻ്റെ 20 ശതമാനം ആദ്യഘട്ടത്തിൽ ലഭ്യമാകും.

Second Paragraph  Sarovaram(working)

ഇതോടെ വൈദ്യതി ചാർജിനത്തിൽ മാസം രണ്ടു ലക്ഷം രൂപ ലാഭിക്കാനാകും. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ 1.90 കോടി രൂപ ചെലവഴിച്ചാണ് സൗരോർജ്ജ പദ്ധതി നടപ്പാക്കിയത്. സോളാർ ടെക് റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കരാർ. അഞ്ചു വർഷത്തെ വാർഷിക അറ്റകുറ്റപണിയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Third paragraph Saravan bhavan

സാധ്യമായദേവസ്വം സ്ഥാപനങ്ങളിലെല്ലാം സൗരോർജ്ജപദ്ധതി നടപ്പാക്കും. കൂടാതെ വേങ്ങാട്ടെ പന്ത്രണ്ട് ഏക്കർ തുറസായ സ്ഥലത്ത് സോളാർ പാടം സ്ഥാപിച്ച് സൗരവൈദ്യതി ഉൽപ്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു. ഇതിനായുള്ള പദ്ധതികൾക്ക് ദേവസ്വം രൂപം നൽകി വരികയാണെന്നും അദ്ദേഹം അറിയിച്ചു

First Paragraph Jitesh panikar (working)