Header 1 vadesheri (working)

ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന പി.സതി (ഹെഡ് നഴ്സ്), കെ.പി.ശകുന്തള (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ്) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓ ർഗനൈസേഷൻ യാത്രയയപ്പ് നൽകി.
ശ്രീവത്സം അനക്സ് ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം ഗുരുവായൂർദേവസ്വംഭരണസമിതി അംഗമായിരുന്ന സി.മനോജ് ഉദ്ഘാടനം ചെയ്തു .

First Paragraph Rugmini Regency (working)

ഓർഗനൈസേഷൻ പ്രസിഡന്റ് നാരായണൻ ഉണ്ണി ഇ.കെ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്രവൈസർ എം.എൻ.രാജീവ്,എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻചാർജ് എം.കെ.അശോക് കുമാർ,ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ടി.രാധിക,എം.രാധ,പ്രമോദ് കളരിക്കൽ ഹെഡ്നഴ്സ് കെ.ലീല,മാനേജർ കെ.ടി.ഹരിദാസ്,ഇംഗ്ളീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ ടി.എൻ.ബിന്ദു എന്നിവർ സംസാരിച്ചു.വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി.ഓ ർഗനൈസേഷൻ സെക്രട്ടറി രമേശൻ.കെ സ്വാഗതവും ട്രഷറർ കെ.ആർ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)