Post Header (woking) vadesheri

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ്മ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ക്ഷേത്രദർശനം. കൊടിമര ചുവട്ടിലെത്തി ദർശനം നടത്തിയ രേഖാ ശർമ്മ തുടർന്ന് നാലമ്പലത്തിൽ കടന്ന് സോപാനത്തിന് മുന്നിലെത്തി ശ്രീഗുരുവായൂരപ്പനെ കൺനിറയെ കണ്ടു. തൊഴുതു.പ്രാർത്ഥിച്ചു. കാണിക്കയർപ്പിച്ചു.

Ambiswami restaurant

തുടർന്ന് ഇടത്തരികത്ത് ഭഗവതി ക്ഷേത്രത്തിലെത്തി അൽപ നേരം അവർ പ്രാർത്ഥനയിലായി. ദർശനം പൂർത്തിയാക്കിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയ്ക്ക് ശ്രീഗുരുവായൂരപ്പൻ്റെ കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ നൽകി. ക്ഷേത്രം അസി.മാനേജർ കെ.പ്രദീപ്കുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി

Second Paragraph  Rugmini (working)