Header 1 vadesheri (working)

ദേശാഭിമാനിക്കെതിരെ മറിയകുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു.

Above Post Pazhidam (working)

ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അടിമാലിയിലെ മറിയകുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരവും പ്രചരണം നടത്തിയവര്‍ക്ക് ശിക്ഷയും നല്‍കണമെന്ന് കേസിൽ മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നിവരുൾപ്പെടെ 10 പേരെ എതിർകക്ഷിയാക്കിയാണ് അടിമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. പെ​ന്‍ഷ​ന്‍ കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് ന​വം​ബ​ർ എ​ട്ടി​നാ​ണ്​ 87കാരിയായ മ​റി​യ​ക്കു​ട്ടി അ​ടി​മാ​ലി ടൗ​ണി​ല്‍ ഭി​ക്ഷ​യെ​ടു​ത്ത് സമരം ചെയ്തത്.

First Paragraph Rugmini Regency (working)

സി.​പി.​എം മു​ഖ​പ​ത്ര​ത്തി​ൽ മ​റി​യ​ക്കു​ട്ടി​ക്ക്​ സ്വ​ന്ത​മാ​യി ഭൂ​മി ഉ​ണ്ടെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. പി​ന്നാ​ലെ​ 1.5 ഏ​ക്ക​ർ സ്ഥ​ലം മ​റി​യ​ക്കു​ട്ടി​ക്ക​ു​ണ്ടെ​ന്നും ര​ണ്ട്​ വാ​ർ​ക്ക​വീ​ടു​ക​ൾ വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ക​ള്‍ വി​ദേ​ശ​ത്താ​ണെ​ന്നു​മ​ട​ക്ക​മു​ള്ള വാ​ർ​ത്ത​ക​ൾ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലും പ്ര​ച​രി​ച്ചു. ഒ​ടു​വി​ൽ മ​റി​യ​ക്കു​ട്ടി ത​ന്നെ ഇ​റ​ങ്ങി ത​നി​ക്ക്​ സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലെ​ന്ന വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം വാ​ങ്ങി ആ​രോ​പ​ണ​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കുകയായിരുന്നു. ഇതിന് പിന്നാലെ ദേശാഭിമാനി വാർത്തയിൽ തിരുത്ത് നൽകി. മ​റി​യ​ക്കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ടും പു​ര​യി​ട​വും ഇ​ള​യ മ​ക​ള്‍ പ്രി​ന്‍സി​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്നും ഈ ​മ​ക​ള്‍ വി​ദേ​ശ​ത്താ​ണെ​ന്ന രീ​തി​യി​ല്‍ വ​ന്ന വാ​ര്‍ത്ത പി​ശ​കാ​ണെ​ന്നും ദേ​ശാ​ഭി​മാ​നി തി​രു​ത്തി.

Second Paragraph  Amabdi Hadicrafts (working)

എന്നാൽ തിരുത്തിയതിൽ കാര്യമില്ലെന്നും മാനനഷ്ടക്കേസ് നൽകുമെന്നും മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചിരുന്നു. ഒരു മാസത്തെ പെൻഷൻ തുക മാത്രമാണ് ലഭിച്ചത്. മുഴുവൻ പെൻഷൻ തുകയും ലഭിക്കണമെന്ന് മറിയക്കുട്ടി പറഞ്ഞു. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവർക്കെല്ലാവർക്കും വേണ്ടിയാണ് താൻ പ്രതിഷേധിച്ചത്. എല്ലാവർക്കും പെൻഷൻ ലഭിക്കണം -മറിയക്കുട്ടി പറഞ്ഞു