Above Pot

ഗുരുവായൂർ ദേവസ്വം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം.: എൻ.എസ്.എസ് .

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു .സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10% സംവരണം ഉറപ്പാക്കുന്നതിന് സത്വരനടപടികൾ കൈക്കൊള്ളണം.
യൂണിയനിലെ എല്ലാ കരയോഗങ്ങളേയും പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കാൻ ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. എല്ലാ കരയോഗ അംഗങ്ങൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകും.

First Paragraph  728-90

നാലാം തവണയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട ജി. സുകുമാരൻ നായരെ യോഗം അഭിനന്ദിച്ചു. യൂണിയൻ പ്രസിഡൻറ് പ്രൊഫ എൻ. രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ. മുരളീധരൻ പ്രവർത്തന റിപ്പോർട്ടും വരവു ചെലവു കണക്കും 2020-21 ലെക്കുള്ള ബജറ്റും അവതരിപ്പിച്ചു. 37,03,615 രൂപാ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയിരിക്കുന്നു. കോവിഡ് ബോധവൽക്കരണ പരിപാടികൾ ഊർജിതപ്പെടുത്താനും യോഗം തീരുമാനിച്ചു.

Second Paragraph (saravana bhavan

വൈസ് പ്രസിഡണ്ട് കെ. രാമചന്ദ്രൻ നായർ സ്വാഗതവും പി.കെ രാജേഷ് ബാബു കൃതജ്ഞതയും പറഞ്ഞു. അഡ്വ.സി. രാജഗോപാൽ, ബിന്ദു നാരായണൻ, ബി. മോഹൻകുമാർ, ഗോപിനാഥൻ മനയത്ത്, കെ. ഗോപാലൻ, ടി.ഉണ്ണിക്കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.