Post Header (woking) vadesheri

ഡി ഇ ഒ സോണി അബ്രഹാമിന് യാത്രയയപ്പ് നൽകി.

Above Post Pazhidam (working)

ചാവക്കാട് : സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡിസ്ട്രിക്റ്റ് എഡുക്കേഷൻ ഓഫീസർ (ഡി ഇ ഒ ) സോണി അബ്രഹാമിന് അധ്യാപക സംഘടനാ പ്രതിനിധി കൂട്ടായ്മ യാത്രയയപ്പ് നൽകി. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ അധ്യാപക പ്രതിനിധികൾ, ഡി ഇ ഒ ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Ambiswami restaurant

Second Paragraph  Rugmini (working)

ടി എൻ അജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബിനോയ് ടി മോഹൻ ഉപഹാര സമർപ്പണം നടത്തി. സി രാധാകൃഷ്ണൻ, എം എം അനുരാഗ് ,ഷാഹുൽ ഹമീദ് സഗീർ, എന്നിവർ ആശംസകൾ നേർന്നു.ചാവക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ സോണി അബ്രഹാം മറുപടി പ്രസംഗം നടത്തി. മുഹ്സിൻ പാടൂർ സ്വാഗതവും
എം എ സാദിഖ് നന്ദിയും പറഞ്ഞു