Post Header (woking) vadesheri

ഗുരുവായൂരിൽ ദീപ സ്തംഭത്തിന് സമീപം പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര നടയിൽ അപ്രതീക്ഷിമായി എത്തിയ അതിഥിയെ കണ്ട് ഭക്തർ ഭയന്നു . കിഴക്കേ നടയിലെ ദീപസ്തംഭത്തിനു തെക്ക് ഭാഗത്തുള്ള ഡ്രൈനേജ് പൈപ്പിനുള്ളിൽ നിന്നും പുറത്തെക്ക് വന്ന പാമ്പ് അൽപ സമയം പരിഭ്രാന്തി പരത്തി .ചുറ്റമ്പലത്തിനകത്തേക്ക് കയറാതിരിക്കാൻ സെക്യൂരിറ്റി ക്കാർ മുൻ കരുതൽ എടുത്തു.

Ambiswami restaurant

.തുടർന്ന് ഗോപുരത്തിന്റെ പുറത്ത് വടക്കുവശത്തേക്ക് പാമ്പ് ഇഴഞ്ഞു നീങ്ങി ഒരു ബോർഡ് ചാരി വെച്ചതിനു അടിയിലേക്ക് കയറിയിരുന്നു . ക്ഷേത്രം അധികൃതർ വിളിച്ചതനുസരിച്ചു കോട്ടപ്പടി സ്വദേശിയായ പ്രജീഷ് എത്തി പാമ്പിനെ പിടി കൂടി കൊണ്ട് പോയി . വിഷമില്ലാത്ത ചേര വിഭാഗത്തിൽ പെട്ടതായിരുന്നു പാമ്പ് , രാത്രി യുള്ള ദർശന വരി അവസാനിച്ച ശേഷമാണു പാമ്പിനെ കണ്ടത് .

Second Paragraph  Rugmini (working)