Header 1 vadesheri (working)

ചേറ്റുവ പുഴയില്‍ വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു

Above Post Pazhidam (working)

ചാവക്കാട്: ചേറ്റുവ പുഴയില്‍ വീണു മരിച്ച ആളെ തിരിച്ചറിഞ്ഞു പുതുക്കാട് തൃക്കൂർ കൊമ്പൻ വീട്ടിൽ ഡേവിസാ(64)ണ്എന്ന് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞു .ഞായറാഴ്ച രാത്രി ഏഴേ മുക്കാലോടെയാണ് ഡേവിസിനെ ചേറ്റുവ പുഴയില്‍ വീണ നിലയില്‍ മത്സ്യതൊഴിലാളികള്‍ കണ്ടത്. അവശനായി ബോധരഹിതനായ ഇയാളെ മത്സ്യതൊഴിലാളികള്‍ മുനക്കകടവ് ഫിഷ് ലാന്‍ഡിങ് സെന്ററിലെത്തിച്ചു. ടോട്ടല്‍ കെയര്‍ ആംബുലന്‍സില്‍ ഉടനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടിങ്ങിയിരുന്നു .മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

First Paragraph Rugmini Regency (working)