
ദർശനത്തിന് ഫേയ്സ് ആപ്പ് സംവിധാനം: ദേവസ്വം താൽപ്പര്യപത്രം ക്ഷണിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കാൻ ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേവസ്വം താൽപ്പര്യപത്രം ക്ഷണിച്ചു. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. ദേവസ്വം ആവശ്യമായ കസ്റ്ററ്റമൈസേഷൻ സംബന്ധിച്ച വിവരം പങ്കു വെക്കും.

ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രസൻ്റേഷനുള്ള അവസരം നൽകും. അവലോകനം നടത്തി മികച്ച സംരംഭകരെ തെരഞ്ഞെടുക്കും. പ്രവൃത്തി നടത്തിപ്പിന് താല്പര്യമുള്ളവർ 2026 ഫെബ്രുവരി 17 ന് വൈകിട്ട് 5 മണിക്ക് മുൻപായി താല്പര്യപത്രം സമർപ്പിക്കണം.
താൽപ്പര്യപത്രം താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ അയക്കാം. devaswom.guruvayur@gmail.com.
PHONE: 04872556335
