Header 1 vadesheri (working)

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചു.

Above Post Pazhidam (working)

>കൊച്ചി∙ അനധികൃത സ്വത്തു സമ്പാദനക്കേസിൽ അന്വേഷണം നേരിടുന്ന തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയുടെ ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചു. വിജിലൻസിന്റെ കൊച്ചി സെല്ലാണ് ഇദ്ദേഹത്തിനെതിരായ അന്വേഷണം നടത്തുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അഞ്ച് ബാങ്ക് അക്കൗണ്ട് രേഖകൾ വിജിലൻസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ പിടിച്ചെടുത്തതിൽ ഉൾപ്പെടും. ഇതിനു പുറമേ ഡിവൈഎസ്പിയുടെ മകന്റെ സുഹൃത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും മട്ടാഞ്ചേരി സ്വദേശിയായ ഒരാളുടെ അക്കൗണ്ട് രേഖകളും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ പെടും.

First Paragraph Rugmini Regency (working)

അക്കൗണ്ടുകളിലൂടെ അനധികൃത സ്വത്തു സമ്പാദനത്തിനു പുറമേ നിയമ വിരുദ്ധമായി പണക്കൈമാറ്റം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഹംസയോട് ആറാം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ സ്വത്തുവകകളുടെ മൂല്യ നിർണയം നടത്താനാവശ്യപ്പെട്ട് റജിസ്ട്രേഷൻ ഡിപ്പാർട്മെന്റിനെയും സമീപിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി. വിജിലൻസ് ഡയറക്ടർ മുഖേനയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

new consultancy

Second Paragraph  Amabdi Hadicrafts (working)

ജൂലൈ 11ന് ഇദ്ദേഹത്തിന്റെ പാലക്കാടുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് 9.65 ലക്ഷം രൂപയും നിക്ഷേപങ്ങൾ സംബന്ധിച്ച 60 രേഖകളും കണ്ടെത്തിയിരുന്നു. കിടപ്പു മുറിയിൽ കട്ടിലിനടിയിലെ പ്രത്യേക അറയിലാണു പണം സൂക്ഷിച്ചിരുന്നത്. ഇൻഷുറൻസ്, ഭൂമി, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയവ സംബന്ധിച്ച രേഖകളും പിടിച്ചെത്തു. 185 ഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു. നിക്ഷേപങ്ങൾ സംബന്ധിച്ച ഡയറിക്കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. 2009– 2019 കാലഘട്ടത്തിൽ ഹംസ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തൽ

buy and sell new