Header 1 vadesheri (working)

‘ഡിജി കേരളം’ പദ്ധതി പ്രഖ്യാപനം

Above Post Pazhidam (working)

ചാവക്കാട് : കേരള സർക്കാരിന്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു . സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്ന രണദിവെ . ബുഷറ ലത്തീഫ് , അഡ്വ. മുഹമ്മദ് അൻവർ എ വി, നഗരസഭ കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, . സൂപ്രണ്ട് രേഖ പി വി സംഗീത എ വി എന്നിവർ സംസാരിച്ചു . നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എം പദ്ധതി വിശദീകരണം നടത്തി.

First Paragraph Rugmini Regency (working)

സമൂഹത്തിലെ നാനാതുറയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നേടിയെടുക്കുന്നതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ ദൗത്യമാണ് ‘ഡിജി കേരളം’