Post Header (woking) vadesheri

സൈക്കിൾ മോഷ്ടാക്കളായ രണ്ട് അംഗ സംഘത്തെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്ര പരിസരങ്ങളിൽനിന്നും സ്ഥിരമായി സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന രണ്ട് അംഗ സംഘത്തെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു കാസറഗോഡ് ചെങ്കള നക്രജ ചന്ദ്രംപാറ വീട്ടിൽ കുഞ്ഞിരാമൻ മകൻ ബാലകൃഷ്ണൻ (39) തമിഴ്നാട് അടയാർ തുറപ്പഗം അണ്ണൽചാവടി ദുരൈ മകൻ ശേഖർ (42) എന്നിവരെയാണ് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.എസ് . സോമൻ അറസ്റ്റ് ചെയ്തത് .

Ambiswami restaurant

കഴിഞ്ഞ ദിവസം മമ്മിയൂർഎൽ എഫ് സ്കൂളിന് സമീപത്തുള്ള ഗ്ലോബൽ ബിൽഡിങ് മെറ്റിരിയൽ എന്ന സ്ഥാപനത്തിലേക്ക് ജോലിക്കായി വന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ രണ്ട് സൈക്കിളുകൾ മോഷണം പോയിരുന്നു . പ്രതികളിൽ നിന്നും മോഷണം പോയ സൈക്കിൾ കണ്ടെത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു എസ് ഐ സി. ജിജോ ജോൺ , സീനിയർ സിവിൽ പോലീസ് ഓഫീസർ ബാസ്റ്റിൻ സിങ്ങ് . സിവിൽ പോലീസ് ഓഫീസർമാരായ കെ. ജിജേഷ്, സി.എസ്. സജീഷ് എന്നിവർ ഉണ്ടായിരുന്നു

Second Paragraph  Rugmini (working)