Header 1 vadesheri (working)

സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു 

Above Post Pazhidam (working)

തൃശൂർ :   സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് തൃശൂർ റൂറൽ ജില്ലാ പൊലീസിൻ്റെ സൈബർ പൊലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുടയിൽ പ്രവർത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട ഉൾപ്പെടെ 15 പൊലീസ് സ്റ്റേഷനുകളെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളായി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

First Paragraph Rugmini Regency (working)
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന സൈബർ കുറ്റകൃത്യങ്ങളെ തടയുന്നതിന് സൈബർ പൊലീസ് സ്റ്റേഷനുകളുടെ മികച്ച പ്രവർത്തനങ്ങൾ വഴിയൊരുക്കുമെന്നും സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് ആക്റ്റിൽ കാലാനുസൃതമായ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നിലവിൽ കൺട്രോൾ റൂമും സൈബർ സെല്ലും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് താൽക്കാലികമായി സൈബർ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
Second Paragraph  Amabdi Hadicrafts (working)
പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമാണം പുരോഗമിക്കുന്ന റൂറൽ പൊലീസ് ആസ്ഥാന മന്ദിരത്തിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ സൈബർ സ്റ്റേഷൻ പ്രവർത്തനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. നിലവിലെ സൈബർ സെല്ലാണ് ഇതോടെ പൊലീസ് സ്റ്റേഷനായി മാറുക. ഇവിടെ ഐടി ആക്ട് പ്രകാരമുള്ള പരാതികൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും കഴിയും. സർക്കിൾ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ സൈബർ ക്രൈം അന്വേഷണത്തിൽ പരിശീലനം ലഭിച്ച 18 പൊലീസ് ഉദ്യോഗസ്ഥരും ഒരു സബ് ഇൻസ്പെക്ടറും സൈബർ കൺട്രോൾ റൂമിൻ്റെ ഭാഗമായി പ്രവർത്തിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കം എട്ട് ഉദ്യോഗസ്ഥരാണ് ആദ്യഘട്ടത്തിൽ സ്റ്റേഷനിൽ ഉണ്ടാവുക.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രൊഫ.കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയായി. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. നഗരസഭ പ്രതിപക്ഷ നേതാവ് പി വി ശിവകുമാർ, വാർഡ് കൗൺസിലർ കെ വി അംബിക, ഇരിങ്ങാലക്കുട ഐഎസ്എച്ച്ഒ എം.ജെ. ജിജോ, ജനമൈത്രി സമിതി അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു