Header 1 vadesheri (working)

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമം, ഗുരുവായൂർ സ്വദേശി അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഗുരുവായൂര്‍ സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി ചൊവ്വല്ലൂര്‍ വീട്ടില്‍ ബിജു (48) വാണ് അറസ്റ്റിലായത്. കുന്നംകുളം അഞ്ഞൂര്‍കുന്ന് സ്വദേശി രജീഷിന്റെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കമ്മീഷണര്‍ ഓഫീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ സമീപിച്ചത് .

First Paragraph Rugmini Regency (working)

മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടില്‍ പരാതിക്കാരന് 15 ലക്ഷത്തോളം രൂപ ലഭിക്കാനുണ്ട്. ഈ തുക നഷ്ടപരിഹാരം സഹിതം വാങ്ങിച്ചു നല്‍കാമെന്ന് പറഞ്ഞാണ് പ്രതി പരാതിക്കാരനെ വിശ്വസിപ്പിച്ചത് . സംശയം തോന്നിയ പരാതിക്കാരന്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനല്ലെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കുന്നംകുളം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Second Paragraph  Amabdi Hadicrafts (working)