Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് , ഭണ്ഡാര ഇതര വരുമാനം 72.16 ലക്ഷം

ഗുരുവായൂർ : വേനലവധി കാലത്തെ ഏഴാമത്തെ ഞായറാഴ്ച വൻ ഭക്ത ജന തിരക്ക് ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . ഇടവമാസം ആയിട്ടു കൂടി 134 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . 736 കുരുന്നുകൾക്ക് ക്ഷേത്രത്തിൽ ചോറൂൺ വഴിപാട് നടത്തി

Astrologer

ആയിരത്തി എഴുന്നൂറോളം പേരാണ് നെയ് വിളക്ക് ശീട്ടാക്കി വരിയിൽ നിൽക്കാതെ ദർശനം നടത്തിയത് . 21,72,150 രൂപയാണ് നെയ് വിളക്ക് വകയിൽ ഭഗവാന് ലഭിച്ചത് . തുലാഭാരം വഴിപാട് വഴി 22,41,700 രൂപയും, ഭഗവാന്റെ സ്വർണ ലോക്കറ്റ് ഭക്തർ വാങ്ങിയ വകയിൽ 6,12,700 രൂപയും ലഭിച്ചു , 6,66,823 രൂപക്ക് ഭക്തർ പാൽ പായസം ശീട്ടാക്കിയിരുന്നു . ഭഗവാന്റെ സ്വർണ ലോക്കറ്റ് ഭക്തർ വാങ്ങിയ വകയിൽ 6,12,700 രൂപയും ലഭിച്ചു

ഭണ്ഡാര ഇതര വരുമാനമായി 72,16,382 രൂപയാണ് ഞായറാഴ്ച്ച ക്ഷേത്രത്തിലേക്ക് ലഭിച്ചത് . അതെ സമയം തിരക്ക് ഏറെ ഉണ്ടാകുന്ന ദിവസങ്ങളിൽ ശയന പ്രദിക്ഷണവും , ഒറ്റയടി പ്രദിക്ഷണവും നടത്താൻ കഴിയാത്തതിൽ ഭക്തർ നിരാശരാണ് . അതിനും ഒരു സംവിധാനം ദേവസ്വം കണ്ടെത്തണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്

Vadasheri Footer