Header 1 vadesheri (working)

ജോസ് വിഭാഗത്തിന് 13 സീറ്റ് നൽകും എന്ന പ്രചാരണം : കർശന താക്കീതുമായി സി പി എം

Above Post Pazhidam (working)

കോട്ടയം :   അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് എൽ ഡി എഫ് 13 നിയമസഭാ മണ്ഡലങ്ങൾ മത്സരിക്കാൻ നൽകുമെന്ന  ജോസ് ഗ്രൂപ്പിന്റെ പ്രചാരണങ്ങൾക്കെതിരെ സിപിഎം സംസ്ഥാന നേതൃത്വം ജോസ് വിഭാഗത്തിനെ അതൃപ്തി അറിയിച്ചതായി സൂചന. കെ എം മാണിയുടെ പാലാ സീറ്റില്‍ അടക്കം തീരുമാനം അനിശ്ചിതമായി മുന്നോട്ടുപോകുമ്പോള്‍ 13 നിയമസഭാ സീറ്റുകളില്‍ ധാരണയായെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് വലിയ ആശയകുഴപ്പത്തിന് വഴിവെച്ചെന്ന സന്ദേശം സി പി എം സംസ്ഥാന നേതൃത്വം ജോസ് കെ മാണിയെ ധരിപ്പിച്ചതായാണ് വിവരം.

First Paragraph Rugmini Regency (working)

 യു ഡി എഫില്‍ സ്വന്തം നിലയില്‍ പാര്‍ട്ടികള്‍ നടത്തിവരുന്ന പ്രസ്താവനകളും രാഷ്ട്രീയ അടവ് നയങ്ങളും ഇടതുമുന്നണിയില്‍ പ്രതീക്ഷിക്കരുതെന്ന താക്കീതും സി പി എം നേതാക്കള്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞതായാണ് വിവരം.. ഇതോടെ കേരള കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള രാഷ്ട്രീയ ഭാവി എന്തെന്ന ആശയകുഴപ്പം കേരള കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയേക്കും.ഇടതു പക്ഷത്തേക്ക് വരുന്ന കക്ഷികളെ വർഷങ്ങളോളം പുറത്ത് നിർത്തി വെയിൽ കൊള്ളിക്കുന്ന ചടങ്ങു് ജോസിന്റെ കാര്യത്തിൽ സംഭവിച്ചിട്ടില്ല.

അതുകൊണ്ടു തന്നെയാണ് ഇത്തരം പ്രചാരണങ്ങൾക്കു ജോസ് വിഭാഗം ഒരുമ്പെടുന്നതെന്നും സിപിഎം കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.കേരളാ കോൺഗ്രസ് പിള്ള ഗ്രൂപ്പിനെ എൽ ഡി എഫിൽ എടുത്തത് മൂന്നര വർഷത്തിന് ശേഷമാണ്.അത് പോലെ എറണാകുളം ,കോട്ടയം ,പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ പല നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി എഫിന് വിജയിക്കുവാനായത് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ കടന്നു വരവോടെയെന്നു സിപിഎം ജില്ലാ കമ്മിറ്റികൾ അവലോകന റിപ്പോർട്ടിൽ പരാമർശിച്ച ജനാധിപത്യ കേരളാ കോൺഗ്രസിനെ എൽ ഡി എഫിൽ എടുത്തത് മൂന്നര വർഷത്തിന് ശേഷമാണ്.ഐ എൻ എല്ലിനെ എടുത്തതും നീണ്ട 20 വർഷത്തിന് ശേഷമാണ്.

Second Paragraph  Amabdi Hadicrafts (working)

പതം  വരുത്തൽ ചടങ്ങിന് ശേഷം എൽ ഡി എഫിൽ  പ്രവേശിപ്പിക്കുന്ന ചടങ്ങ് ജോസിന്റെ കാര്യത്തിൽ നടന്നിട്ടില്ല.പുറത്ത് നിർത്തി വെയിൽ കൊള്ളിച്ച് പതം വരുത്തിയാൽ മാത്രമേ ഇടതു മുന്നണി എന്താണെന്നു ജോസിന് മനസ്സിലാവൂ എന്നും അതുണ്ടാവാത്തതിന്റെ  കുഴപ്പമാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കു മുതിരുന്നതെന്നും സിപിഎം കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.