ഗുരുവായൂരിൽ സി പി എം വിട്ട് സി പി ഐയിലേക്കെത്തിയവർക്ക് സ്വീകരണം നൽകി

Above Post Pazhidam (working)

Poonthanam

ഗുരുവായൂർ : പൂക്കോട് മേഖലയിൽ സി പി എമ്മിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സാംസ്കാരിക പ്രവർത്തകൻ കൂടിയായ ഒ സി ചന്ദ്രൻ, ടി വി ഷൈജു, ലവ്യ സന്തോഷ് എന്നിവരാണ് സി പി ഐ യിൽ ചേർന്നത് . തമ്പുരാൻപടി വായനശാലയിൽ ചേർന്ന പാർട്ടി ജനറൽ ബോഡി യോഗത്തിൽ വെച്ച് മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ പതാക കൈമാറി ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

Vasudev Inn
Rugmani 700-200

First Paragraph Jitesh panikar (working)

ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ ജ്യോതിരാജ് യോഗത്തിൽ അധ്യക്ഷനായിരുന്നു. ലോക്കൽ അസിസ്റ്റൻറ് സെക്രട്ടറി ടി കെ രാജീവ്, ലോക്കൽ കമ്മിറ്റിയംഗം ഒ കെ ശശി, നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, കൗൺസിലർ സുബിത സുധീർ, സജി റോയ് തുടങ്ങിയവർ സംസാരിച്ചു.