Post Header (woking) vadesheri

സി പി എം കൊല്ലം ഏരിയാ സെക്രട്ടറിയുടെ മകൻ സഹകരണ ബാങ്കിൽ നിന്ന് 1.66 കോടി രൂപ വെട്ടിച്ചു.

Above Post Pazhidam (working)

Ambiswami restaurant

കൊല്ലം: എഴുകോൺ സർവീസ് സഹകരണ ബാങ്കിൽ നടന്ന 1.66 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എം നെടുവത്തൂർ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ പുറത്താക്കി. ക്രമക്കേട് നടന്നതായി പറയുന്ന കാലയളവിലെ സെക്രട്ടറി കെ. അനിൽകുമാർ, അക്കൗണ്ടന്റ് ബി. ബൈജു, ഏരിയാ സെക്രട്ടറി പി. തങ്കപ്പൻ പിള്ളയുടെ മകനും അറ്റൻഡറുമായ ടി.പി. സുജിത്ത് എന്നിവരെയാണ് പുറത്താക്കിയത്.

സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. വായ്പയ്ക്കായി അപേക്ഷിക്കുന്നവരിൽ നിന്ന് രേഖകൾ വാങ്ങിയശേഷം അവർ ആവശ്യപ്പെടുന്നതിനെക്കാൾ കൂടുതൽ തുക അനുവദിക്കും. വായ്പക്കാരറിയാതെ ഈ തുക പങ്കിട്ടെടുത്തായിരുന്നു തട്ടിപ്പ്. 2020 ഫെബ്രുവരിയിൽ ആരോപണം ഉയർന്നതോടെ അന്വേഷിക്കാൻ സമിതിയെ ബാങ്ക് നിയോഗിച്ചു.

Second Paragraph  Rugmini (working)

സഹ. സംഘം രജിസ്ട്രാറുടെ നിർദ്ദേശാനുസരണം 15 വർഷം മുമ്പ് വരെയുള്ള രേഖകൾ പരിശോധിച്ചു. തുടർന്ന് അന്വേഷണ വിധേയമായി മാർച്ചിൽ ഇവരെ സസ്പെൻഡ് ചെയ്തു. നഷ്ടപ്പെട്ട തുക ആരോപിതരിൽ നിന്ന് ഈടാക്കിയതിനാൽ ബാങ്കിന് സാമ്പത്തിക നഷ്ടം ഉണ്ടായില്ല. അടുത്തിടെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ.

സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായില്ല. വിഷയം ചർച്ച ചെയ്ത സി.പി.എം ഏരിയാ കമ്മിറ്റിയിൽ ഒരു വിഭാഗം കുറ്റാരോപിതർക്കെതിരെ ശക്തമായി രംഗത്തെത്തി. പുറത്താക്കപ്പെട്ടവർക്ക് മൂന്ന് മാസത്തിനുള്ളിൽ ഭരണസമിതിക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്

Third paragraph