Above Pot

പുന്ന നൗഷാദ് വധക്കേസിലെ പ്രതികളെ പിടി കൂടാത്തത് ,സി പി എം – എസ് ഡി പി എ പരസ്പര ധാരണ കാരണം : കെ മുരളീധരൻ

തൃശൂർ : സി.പി.എം-എസ്.ഡി.പി.ഐ പരസ്പ്പര സഹായത്തിൻറെ ഭാഗമായി സർക്കാർ പൊലീസിന് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുന്ന നൗഷാദ് വധ ക്കേസിലെ പ്രതികളെ ഇപ്പോഴും പിടികൂടാത്തതെന്ന് കെ മുരളീധരൻ ആരോപിച്ചു
കോൺഗ്രസ് ചാവക്കാട് ബൂത്ത് കമ്മിറ്റി പ്രസിഡൻറായിരുന്ന പുന്ന നൗഷാദിന്റെ കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന തൃശൂർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

First Paragraph  728-90

മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി സെക്രട്ടറി എ പ്രസാദ്, ഗുരുവായൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ .ജെ ജനീഷ്, ഡി.സി.സി ഭാരവാഹികളായ പി യതീന്ദ്രദാസ്, കെ.ഡി വീരമണി, വി.വേണുഗോപാൽ, സജീവൻ കുരിയച്ചിറ, അയ്യന്തോൾ ബ്ലോക്ക് പ്രസിഡന്റ് ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്‌താക്കലി, കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളായ എച്ച്.എം നൗഫൽ, നിഖിൽ ജി കൃഷ്ണൻ, ഇർഷാദ് ചേറ്റുവ, പി.വി ബദറുദീൻ, സി മുസ്താക്കലി, കെ.ജെ ചാക്കോ, ഉണ്ണികൃഷ്ണൻ കാര്യാട്ട്, നജീബ് പൂക്കോട്, ഒ .കെ.ആർ മണികണ്ഠൻ, എം.എസ്‌ ശിവദാസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു

Second Paragraph (saravana bhavan