Above Pot

സിപിഎം നേതാക്കളുടെ അഹന്തക്കിരയായ രക്ത സാക്ഷിയാണ്  എ.ഡി.എം

ചാവക്കാട് :രക്തസ ാക്ഷികളേറെയുള്ള കണ്ണൂരില്‍ സി പി എം നേതാക്കളുടെ അഹന്തക്കിരയായി ജീവന്‍ വെടിയേണ്ടി വന്ന രക്തസാ ക്ഷിയാണ് എ ഡി എം നവീന്‍ ബാബുവെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുമായുള്ള ആത്മബന്ധം എന്ത് നെറികേടും കാണിക്കുന്ന അഹങ്കാരികളാക്കി അവരെ മാററി

First Paragraph  728-90


മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപെട്ട് കൊണ്ട് യു ഡി എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന പ്രതിഷേധ ധര്‍ണ്ണ ചാവക്കാട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്‌ദേഹം

Second Paragraph (saravana bhavan

.മലപ്പുറം ചര്‍ച്ചയാക്കാന്‍ സി പി എമ്മും മദ്രസ ചര്‍ച്ചയാക്കാന്‍ ബി ജെ പിയും ഒരുങ്ങി പുറപ്പെട്ടത് ഒരേ ലക്ഷ്യത്തിനാണെന്ന തിരിച്ചറിവ് മതേതര വിശ്വാസികള്‍ക്കുണ്ടാവണം. ആര്‍ എസ് എസ് നേതാവുമായി ചര്‍ച്ച നടത്തിയ ഏ ഡി ജി പി യെ സ്ഥലം മാറ്റിയതില്‍ വലിയ വിപത്ത് നിലനില്‍ക്കുന്നതായി രണ്ടത്താണി പറഞ്ഞു.കുറ്റാരോപണനായ ഏ ഡി ജി പി യെ സസ്‌പെന്റ് ചെയ്യേണ്ടതിനു പകരം ഡിപാര്‍ട്ട് മെന്റു തലത്തില്‍ സ്ഥലം മാറ്റുകയാണുണ്ടായത്.

അതും പോലീസിന്റെ പരിശീലന കേന്ദ്രമായ ബറ്റാലിയനിലേക്ക് ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ക്ക് വിധേയമായി പോലീസ് ബറ്റാലിയനെ നിയന്ത്രിക്കുന്ന അവസ്തയാണ് കേരളം കാണാന്‍ പോകുന്നത്. ത്യശൂര്‍ പൂരം കലക്കാനും ഇതിന്റെ ഭാഗമായി ബി ജെ പി യെ വിജയിപ്പിക്കാനും സി പി എം. ആര്‍ എസ് എസ് നേതാക്കള്‍ നടത്തിയ ധാരണയിലും മുഖ്യ സൂത്രധാരകന്‍ ഈ ഏ ഡി ജി പി തന്നെയായിരുന്നു ദുരന്തമുണ്ടായ ചൂരല്‍ മലയില്‍ ആയിരങ്ങള്‍ക്ക് വൈറ്റ് ഗാര്‍ഡ് സൗജ്യന്വ ഭക്ഷണം വിതരണം ചെയ്തപ്പോള്‍ ആര്‍ എസ് എസ് നേതാവ് വത്‌സന്‍ തില്ലന്‍ കേരിയുടെ നിര്‍ദേശ പ്രകാരം നിര്‍ത്തി വെപ്പിച്ചത് ഇതെ എ ഡി ജി പിയായിരുന്നു.

കേരളം ഭരിക്കുന്നത് വത്‌സന്‍ തില്ലന്‍ കേരിയോ അതോ പിണറായി വിജയനോയെന്ന് അദ്‌ദേഹം ചോദിച്ചു.മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖം ഒരു സംസ്ഥാനത്തെ നെട്ടിച്ചു കളഞ്ഞു. ഒരു ജില്ലയേയും ജില്ലയിലേ ജനങ്ങളെ അപമാനിക്കുക ആര്‍ എസ് എസ് കാര്‍ക്ക് വളകൂറുണ്ടാക്കി കൊടുക്കുകയാണ് കേരളത്തെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് ആര്‍ എസ് എസ,് ബി ജെ പി യോട് ഒന്നിച്ചു പിണറായി നടത്തുന്നത്. ഇത് അപകടകരമാണ്. തിരിച്ചറിയണം. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭരണം ബി ജെ പി ആര്‍ എസ് എസ് മായുള്ള കൂട്ടുകെട്ടിന്റെ വിജയമാണ് 40 ഓളം സിറ്റുകളില്‍ ഇവര്‍ പരസ്പരം ധാരണയുണ്ടാക്കിയതായി അദ്‌ദേഹം ആരോപിച്ചു.

കേരളത്തിലെ ഒരു മദ്രസകളും സര്‍ക്കാര്‍ സഹായം സീകരിക്കുന്നില്ല. അധ്യാപകരില്‍ നിന്നും സര്‍ക്കാര്‍ സീകരിക്കുന്ന ക്ഷേമനിധിയില്‍ നിന്നാണ് പെണ്‍ഷന്‍ നല്‍കുന്നത്. മദ്രസകള്‍ പൂട്ടണമെന്നു പറയുന്നവര്‍ കൊച്ചു കുട്ടികളുടെ കൈകളില്‍ വാള്‍ കൊടുത്ത് അവരെ ഉയര്‍ത്തുന്നത് രാജ്യത്തിനു ഗുണകരമല്ല. യു ഡി എഫ് ചെയര്‍മാന്‍ ആര്‍. വി. അബ്ദുള്‍ റഹീം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. എച്ച്. റഷീദ്, കെ. ഡി. വീരമണി, എം. വി. ഹൈദറലി, എ. എം. അലാവുദ്ധീന്‍, എം. വി. ഷക്കീര്‍, പി. കെ. അബൂബക്കര്‍,കെ. വി. ഷാനവാസ്, തോമസ് ചിറമ്മല്‍, ആര്‍. പി ബഷീര്‍, അരവിന്ദന്‍ പല്ലത്ത്, മന്നലാംകുന്ന് മുഹമ്മദുണ്ണി, നബീല്‍ എന്‍. എം. കെ, സി.അഷ്‌റഫ്, പി. വി. ഉമ്മര്‍ കുഞ്ഞി,എ. എച്ച്. സൈനുല്‍ ആബിദ്, കെ. നവാസ്,എന്നിവര്‍ സംസാരിച്ചു.