Majlis ayurvedic

സി പി എം -ബിജെപി ധാരണ എന്ന ആരോപണം ഗൗരവമായി അന്വേഷിക്കണം : പി പി മുകുന്ദൻ

Majlis ayurvedic

Vadasheri

Astrologer

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം -ബി.ജെ.പി ഡീലിന്​ സാധ്യത തള്ളിക്കളയാനാവില്ലെന്ന്​ മുതിർന്ന ബി.ജെ.പി നേതാവ്​ പി.പി മുകുന്ദൻ. രണ്ട്​ മണ്ഡലത്തിൽ മത്സരിക്കുകയും ഹെലികോപ്​ടറിൽ യാത്ര ​െചയ്യുകയും ചെയ്യുന്ന പാർട്ടി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രനെതിരെ രൂക്ഷ പരിഹാസവും മുകുന്ദൻ തൊടുത്തുവിട്ടു.

സി.പി.എം -ബി.ജെ.പി ഡീൽ ഉണ്ടെന്ന്​ ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ബാലശങ്കർ പറഞ്ഞത്​ വെറുതെയാവില്ലെന്ന്​ ചാനൽ അഭിമുഖത്തിലാണ്​ പി.പി. മുകുന്ദൻ വ്യക്​തമാക്കിയത്​. ”അയാൾ (ബാലശങ്കർ) അങ്ങനെ വെറുതെ പറയും എന്ന്​ തോന്നുന്നില്ല. ഒരുമാസമായി ​ചെങ്ങന്നൂരിൽ പ്രവൃത്തിക്കുന്ന അ​ദ്ദേഹത്തിന്​ ഇതുസംബന്ധിച്ച്​ എന്തെങ്കിലും തെളിവ്​ കിട്ടിയിട്ടുണ്ടാകും. എന്തായാലും അതേക്കുറിച്ച്​ അന്വേഷിക്കണം” -പി.പി. മുകുന്ദൻ പറഞ്ഞു.

”ബി.ജെ.പി ഭരണ സാധ്യതയുള്ള ഒരു കക്ഷിയാ​ണെങ്കിൽ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നു എന്നത്​ കേൾക്കാൻ ഒരു സുഖമുണ്ടാകും. ഇതിപ്പോൾ​ ആവശ്യമില്ലാത്ത ഒരു ചർച്ചക്ക്​ ഇടവരുത്തുന്നു എന്ന്​ മാത്രമാണ്​ തോന്നുന്നത്​. ഉത്തരേന്ത്യൻ സ്​റ്റൈലിൽ കേരളത്തിൽ ഭരണം പിടിച്ചെടുക്കാൻ ഉന്നത ചിന്ത വേണം എന്ന തോന്നലിൽ ഉന്നതത്തിൽ പോകാനായിരിക്കും കെ. സുരേ​ന്ദ്രൻ ഹെലികോപ്​ടറിൽ പോകുന്നത്. സൗകര്യങ്ങൾ കൂടു​േമ്പാൾ വന്ന വഴി മറക്കാൻ പാടില്ല​” -മുകുന്ദൻ പരിഹസിച്ചു.

കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള വിഭാഗീയതെയും മുകുന്ദൻ വിമർശിച്ചു. നല്ല വ്യക്​തിബന്ധം ഉണ്ടാക്കിയെടുക്കണം. ഏത്​ സമയത്താണോ അസുഖം വരുന്നത്​ അത്​ കണ്ട്​ ചികിത്സിക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ നിർബന്ധ പൂർവം ഉടൻ നിർത്തിയില്ലെങ്കിൽ കഷ്​ടപ്പെട്ട്​ പ്രവൃത്തിക്കുന്ന പ്രവർത്തകരുടെ ശാപം ഏൽക്കുന്ന പ്രസ്​ഥാനമായി പാർട്ടി മാറും.

നേമത്ത്​ തനിക്ക്​ കിട്ടിയ നിഷ്​പക്ഷ വോട്ട്​ കുമ്മനത്തിന്​ കിട്ടില്ലെന്ന്​ ഒ. രാജഗോപാൽ പറഞ്ഞത് ​തമാശയായി കണക്കാക്കിയാൽ മതി. അത്​ കാര്യമാക്കേണ്ട കാര്യമില്ല. നേരത്തെ രാമനും കൃഷ്​ണനുമുള്ളതിനാൽ പി. ശ്രീരാമകൃഷ്​ണന്​ വോട്ടുചെയ്യുന്നുവെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ കണ്ടാൽ മതി.

നേതാക്കൾ വ്യത്യസ്​ത അഭിപ്രായം പറയരുത്​. ലീഗിനെ ചേർക്കാം എന്ന്​ ഒരു​േസ്റ്റജിൽ ഒരാൾ പറയുന്നു, ചേർക്കാൻ പാടില്ലെന്ന്​ അതേ സ്​റ്റേജിൽ മറ്റൊരാൾ പറയുന്നു. ഇ. ശ്രീധരനെ മുഖ്യമന്ത്രിയാക്കാമെന്ന്​ ഒരിക്കൽ പറയുന്നു. പറ്റില്ലെന്ന്​ മറ്റൊരിക്കൽ പറയുന്നു. ഇങ്ങനെ ആലോചനയില്ലാതെ വ്യത്യസ്​ത അഭിപ്രായം പറയാൻ പാടില്ല. സ്​ഥാനമല്ല, പ്രസ്​ഥാനമാണ്​ വലുത്​. ”സ്​ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടൂ നടക്കുന്നൂ ചിലർ” എന്ന ചൊല്ലു​ കേട്ടിട്ടില്ലേ? – മുകുന്ദൻ ചോദിച്ചു

Astrologer