Header 1 = sarovaram
Above Pot

സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരം : വി.ഡി.സതീശൻ

തിരുവനന്തപുരം : സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജെഡിഎസ് ബിജെപി സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണെന്ന മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതികളിലെ അന്വേഷണം അവസാനിപ്പിക്കാൻ കാരണവും, പിണറായിയുടെ തുടർ ഭരണത്തിന് കാരണമായതും ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ടാണ്. കരുവന്നൂർ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീർപ്പിലേക്ക് പോകുകയാണ്. ഈ ഒത്തുതീർപ്പിന്റെ ഭാഗമായി തൃശൂർ പാർലമെന്റ് സീറ്റിലും നീക്കുപോക്കുണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എൽ.ഡി.എഫ് മന്ത്രിസഭയിൽ ബി.ജെ.പി മുന്നണിയിലെ പ്രതിനിധി ഇരിക്കുന്നത് അപമാനകരമാണ്. സിപിഎമ്മിന്റെ യാഥാർത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ദേശീയതലത്തിൽ വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കേണ്ടെന്ന തീരുമനം പാർട്ടി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചതും സിപിഎം കേരള നേതൃത്വമാണ്. പിണറായി സർക്കാരിനെയും സിപിഎമ്മിനെയും വിരട്ടി നിർത്തി ബിജെപിയും സംഘപരിവാറുമാണ് കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ മുഖ്യമന്ത്രി നടത്തിയിട്ടില്ല. എൻഡിഎ പ്ലസ് എൽഡിഎഫാണെന്ന പരിഹാസത്തിലും മുഖ്യമന്ത്രിക്ക് പ്രതികരമില്ല. ഇക്കാര്യത്തിൽ ജെഡിഎസ് സംസ്ഥാന ഘടകം നൽകുന്ന വിശദീകരണം തൃപ്തികരമല്ല. ദേവഗൗഡയുടെ പ്രായാധിക്യം പറഞ്ഞുള്ള വിശദീകരണം ശരിയല്ല. ഒരു മാസം കൊണ്ട് ദേവഗൗഡയ്ക്ക് പ്രായം കൂടില്ല. എല്ലാവരെല്ലാം അറിഞ്ഞു കൊണ്ടാണ് ബിജെപിയിൽ ചേർന്നത്. ചേരാത്തതെ നിലപാട് വ്യക്തമായി പറയാതിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

Astrologer

കോവിഡ് കാലത്ത് കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അണിയറയിൽ കൊള്ളയാണ് നടന്നത്. കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ നടത്തിയ പർച്ചേസിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോർട്ട്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, എ.ഐ ക്യാമറ അഴിമതി, കെ ഫോൺ അഴിമതി, മാസപ്പടി എന്നിവയ്ക്ക് പിന്നാലെ പിണറായി സർക്കാരിന്റെ അഴിമതിയുടെ പൊൻകിരീടത്തിലെ ആറാമത്തെ തൂവലാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ പർച്ചേസ് സംബന്ധിച്ച സി.എ.ജി റിപ്പോർട്ടെന്നും സതീശൻ പറഞ്ഞു. ഇത് സർക്കാരല്ല കൊള്ളക്കാരാണ്. കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന ആളുകളാണ് കേരളം ഭരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു

Vadasheri Footer