സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി

ചാവക്കാട് . ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹസന്ദര്‍ശനം നടത്തി. കടപ്പുറം അഞ്ചങ്ങാടി മേഖലയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ .ഏരിയസെക്രട്ടറി എം കൃഷ്ണദാസ്, കടപ്പുറം ലോക്കൽ സെക്രട്ടറി കെ വി അഷറഫ്.പി സിദ്ധി, പി ഇക്ബാൽ, പി എം ബീരു നേതൃത്വം നൽകി. ഒരുമനയൂരിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ വി അബ്ദുൾഖാദർ എംഎൽഎ, ലോക്കൽ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണൻ, കെ വി രവീന്ദ്രന്‍,കെ എല്‍ മഹേഷ്, കെ എ സുരേഷ്, പി ഗോമതി,എംജി സുരേഷ്ബാബു,എന്നിവർ നേതൃത്വം നൽകി, കോട്ടപ്പടിയിൽ ജില്ലാ കമ്മിറ്റിയംഗം സി സുമേഷ് ,ലോക്കൽ സെക്രട്ടറി എ എസ് മനാജ് എന്നിവർ നേതൃത്വം നൽകി.