Header Aryabhvavan

സിപിഎം ചില മാഫിയകളുടെ കൈയ്യിൽ. അഡ്വ. പി എസ് ജ്യോതിസ്.

Above article- 1

Astrologer

ആലപ്പുഴ: സിപിഎം ചില മാഫിയകളുടെ കൈയ്യിലായെന്ന പ്രതികരണവുമായിപാർട്ടി വിട്ട് ബിഡിജെഎസ് പ്രവേശനം നേടിയ ചേർത്തല എൻഡിഎ സ്ഥാനാർഥി അഡ്വ. പി എസ് ജ്യോതിസ്. സിപിഎം ചില മാഫിയകളുടെ കൈയ്യിൽ ആയി. തന്നെ പോലെ നിരവധി ചെറുപ്പുക്കാർ അവഗണന സഹിച്ച് പാർട്ടിയിലുണ്ട്. അവരെല്ലാം പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടും സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നും പുറത്തായ മന്ത്രിമാരായ ജി സുധാകരനും ഐസക്കും അതിന്റെ തെളിവാണെന്നും പിഎസ് ജ്യോതിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. മരുത്തോർവട്ടം ലോക്കല് കമ്മിറ്റി അംഗവും തണ്ണീർ മുക്കം പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന അഡ്വ. പി. എസ്. ജ്യോതിസ് അപ്രതീക്ഷിതമായാണ് ബിഡിജെഎസ് പ്രവേശനം നേടിയതും എൻഡിഎ സ്ഥാനാർത്ഥിയായതും. അരൂരിൽ സിപിഎം സ്ഥാനാർഥി ആകാൻ ശ്രമിച്ചെങ്കിലും സീറ്റ് കിട്ടാത്തതിനെ തുടർന്നാണ് ജ്യോതിസ് പാർട്ടി വിട്ടത്

Vadasheri Footer