Header 1 vadesheri (working)

ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ, സിപിഐയുടെ കാൽനട ജാഥ

Above Post Pazhidam (working)

ഗുരുവായൂർ : ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ പൂക്കോട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഇരിങ്ങപ്പുറം സെൻററിൽ നിന്നും ആരംഭിച്ച ജാഥ സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ ഗീതാഗോപി ഉദ്ഘാടനം ചെയ്തു .

First Paragraph Rugmini Regency (working)

ലോക്കൽ പരിധിയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ആനക്കോട്ട സമീപത്ത് ജാഥ സമാപിച്ചു. സമാപന സമ്മേളനം സിപിഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പി കെ രാജേശ്വരൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ സിപിഐ ലോക്കൽ സെക്രട്ടറി കെ കെ ജ്യോതിരാജ്, വൈസ് ക്യാപ്റ്റൻ ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ അനീഷ്മ ഷനോജ്, ഡയറക്ടർ ടി കെ രാജീവ്, നേതാക്കളായ ശശി, സോമൻ, മനീഷ് ഡേവിഡ്, സുരേഷ് തുടങ്ങിയവർ സംസാരിച്ചു