പാര്‍ട്ടി വിട്ടവര്‍ക്ക് പറയാനൊന്നുമില്ല : സിപിഐ

Above article- 1

ഗുരുവായൂര്‍ : കഴിഞ്ഞ ദിവസം സിപിഐ വിട്ട് പോയവര്‍ക്ക് തങ്ങള്‍ നിലനിന്നിരുന്ന പാര്‍ട്ടിയെക്കുറിച്ച് ഒരാക്ഷേപവും ഉന്നയിക്കാനില്ലെന്ന് സിപിഐ ലോക്കല്‍ സെക്രട്ടറി കെ എ ജേക്കബ് പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ എമ്മിന്‌ മാത്രമേ കഴിയൂ എന്ന കേവലമായ പ്രസ്താവന മാത്രമാണ് രാജിവെച്ചവര്‍ ഉന്നയിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനുപോലും അത്തരമൊരു നിലപാടില്ല. പാര്‍ട്ടി വിട്ടവരുടെ കുടുംബത്തില്‍ 3 പേര്‍ക്കാണ് പാര്‍ട്ടി തണലില്‍ ജോലി നല്‍കിയത്. നേരത്തെ പിതാവിനും ഇത്തവണ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മകനും നഗരസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി. ഇതില്‍ കൂടുതല്‍ പരിഗണനകള്‍ ഇവര്‍ക്ക് എവിടെയെങ്കിലും അര്‍ഹമായി ലഭിക്കുമെന്ന് കരുതുന്നില്ല. മനുഷ്യരുടെ ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ അതിനെ മറികടക്കേണ്ടതാണ്. അതില്‍ ഇവര്‍ പരാജയപ്പെട്ടു. നഗരസഭ തെരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും രാജഗോപാല്‍ എന്നയാളെ മത്സരിപ്പിക്കരുതെന്ന് സിപിഐയോട് ആവശ്യപ്പെട്ട പാര്‍ട്ടിയിലേക്കാണ് ഇവര്‍ പോയതെന്നത് കൗതുകരമാണെന്നും ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു.

Vadasheri Footer