Header 1 vadesheri (working)

ചാവക്കാട് കോവിഡാനന്തര ഹോമിയോപ്പതി ചികിത്സ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയുടെ കോവിഡാനന്തര ഹോമിയോപ്പതി ചികിത്സ കേന്ദ്രം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ 2020 മാർച്ച് മുതൽ നവംബർ വരെയുള്ള കാലഘട്ടത്തിൽ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ വിതരണം ചെയ്ത കോവിഡ് 19 ന് എതിരെയുള്ള ഹോമിയോപ്പതി പ്രതിരോധമരുന്ന് ഗുണപ്രാപ്തി സർവ്വേ റിപ്പോർട്ട് ഗുരുവായൂർ എംഎൽഎ എൻ കെ അക്ബറിന് കൈമാറി കൊണ്ട് ചെയർപേഴ്സൺ പ്രകാശനം ചെയ്തു.

First Paragraph Rugmini Regency (working)

ഏറ്റവും ചുരുങ്ങിയ ചിലവിൽ കോവിഡിന്റെ പ്രതിരോധം ചികിത്സ എന്നിവ സമൂഹത്തിന് നൽകാൻ ഹോമിയോപ്പതിക്ക് സാധിക്കും എന്ന് എം എൽ എ അഭിപ്രായപ്പെട്ടു. സർവ്വയുടെ ചീഫ് ഇൻവെസ്റ്റിഗേറ്റർ ചാവക്കാട് സർക്കാർ ഹോമിയോ ഡിസ്പെൻസറി യിലെ മെഡിക്കൽ ഓഫീസർ ഡോ ശ്രീവിദ്യ എസ് ഹോമിയോപ്പതി പ്രതിരോധമരുന്നിന്റെ ഫലപ്രാപ്തിയെ കുറിച്ച് വിശദീകരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന ആദ്യത്തെ പഠന റിപ്പോർട്ട് ആണ് ഇന്ന് സമർപ്പിച്ചത്. മുനിസിപ്പലിറ്റിയിലെ 629 (171 cases and 458 controls) വ്യക്തികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.

Second Paragraph  Amabdi Hadicrafts (working)

ആയുഷ് വകുപ്പ് നിർദ്ദേശപ്രകാരം എല്ലാ മാസവും കൃത്യമായി മുടക്കമില്ലാതെ മരുന്ന് കഴിച്ച വ്യക്തികളിൽ കോവിഡ് ബാധിക്കുന്നത് കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. വൈസ് ചെയർമാൻ കെ കെ മുബാറക്ക്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , , തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ: എം ജെ ജയലത , ജില്ലാ റീച്ച് കൺവീനർ ഡോ പ്രവീൺ ബി വിശ്വം വടക്കാഞ്ചേരി സി എം ഒ ഡോ: പി. ജി ബിജു , നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം ഷമീർ എന്നിവർ ആശംസകൾ നേർന്നു. മുനിസിപ്പാലിറ്റി സെക്രട്ടറി കെ.ബി. വിശ്വനാഥൻ നന്ദി പറഞ്ഞു. സി എം ഒ കെ കെ