Above Pot

പന്നി കൊഴുപ്പ് അടങ്ങിയ ‘കോവിഡ് വാക്സിന്‍ ഹറാമെന്ന് മുസ്ലിം പണ്ഡിതര്‍;

മുംബൈ: പന്നി മാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ചേര്‍ത്ത് നിര്‍മിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഇസ്ലാം മത വിശ്വാസികള്‍ കുത്തിവയ്ക്കരുതെന്ന് മത പണ്ഡിതര്‍. സുന്നി മുസ്ലിം ഉലമാക്കളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയിലാണ് മത പണ്ഡിതര്‍ യോഗം ചേര്‍ന്നത്.

First Paragraph  728-90

കോവിഡിനെ പ്രതിരോധിക്കുന്നതിനായി ചൈന പുറത്തിറക്കിയ വാക്‌സിനില്‍ പന്നി മാംസത്തിന്റെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഇസ്ലാം വിശ്വാസപ്രകാരം ‘ഹറാം’ ആണ്. അതിനാല്‍ ഇത്തരം വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ വിശ്വാസികളെ അനുവദിക്കേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ചൈനീസ് വാക്‌സിനില്‍ പന്നി മാംസത്തിന്റെ കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന വിവരം ലോകമെങ്ങുമുള്ള ഇസ്ലാം മത വിശ്വാസികളെ ആശങ്കയിലാക്കിയതായും യോഗം വിലയിരുത്തി.
പന്നിക്കൊഴുപ്പടങ്ങിയ ചൈനീസ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കരുത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന എല്ലാ വാക്‌സിനുകളിലും അടങ്ങിയിട്ടുള്ള നിര്‍മാണ വസ്തുക്കള്‍ സംബന്ധിച്ച്‌ ഇസ്ലാം പണ്ഡിതര്‍ക്ക് വിവരങ്ങള്‍ നല്‍കണം. അതനുസരിച്ച്‌ ഏത് വാക്‌സിന്‍ ഉപയോഗിക്കാമെന്ന് വിശ്വാസികളോട് പറയാന്‍ സാധിക്കുമെന്നു യോഗം വിലയിരുത്തി.

Second Paragraph (saravana bhavan

ഇസ്ലാം നിയമമനുസരിച്ച്‌ പന്നി മാംസം വിശ്വാസത്തിന് വിരുദ്ധമാണ്. അതുകൊണ്ടു തന്നെ പന്നി മാംസവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും വിലക്കപ്പെട്ടതാണെന്നും പണ്ഡിതരുടെ യോഗം വിലയിരുത്തി. പന്നിയുടെ ശരീരാംശങ്ങള്‍ അടങ്ങിയ വാക്‌സിന്‍ ഹറാമാണെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്നും റാസ അക്കാദമി സെക്രട്ടറി ജനറല്‍ സയ്യീദ് നൂരി വ്യക്തമാക്കി.

പന്നിയുടെ രോമം വീണ കിണറ്റിലെ വെള്ളം പോലും ഇസ്ലാം വിശ്വാസിക്ക് ഹറാമാണ്. ഇത്തരം ഘടകങ്ങളുള്ള വാക്‌സിനാണെങ്കില്‍ പോലും അതിന് രോഗത്തെ ചെറുക്കാനുള്ള കഴിവില്ലെന്നാണ് ഇസ്ലാം മതം വിശ്വസിക്കുന്നതെന്ന് ഖാസി ഇ മുംബൈ മുഫ്തി മെഹമൂദ് അക്തര്‍ പറഞ്ഞു.

കൊറോണ വൈറസ് വാക്സിന്‍ വികസിപ്പിക്കുന്നതിന് പന്നിയിറച്ചി ഉപയോഗിച്ചുവെന്ന് ലോകമെമ്ബാടും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് ഇത് വാക്സിന്‍ സ്വീകരിക്കുന്നതിനെച്ചൊല്ലി മുസ്ലിം സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് കാരണമായി. എന്നിരുന്നാലും, വ്യക്തികളുടെ ജീവന്‍ രക്ഷിക്കുന്നതിന് ഹറാം വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് ഖുര്‍ – ആനില്‍ ഉള്ളതായി മുസ്ലിം പണ്ഡിതര്‍ നിരീക്ഷിച്ചിട്ടുണ്ട്.

അതേസമയം, ഉത്തര്‍പ്രദേശിലെ ഒരു മുസ്ലിം നേതാവായ മൗലാന ഖാലിദ് റാഷിദ് ഫിറംഗി മഹാലി, സ്വയം ഏതെങ്കിലും ഒരു അഭ്യൂഹത്തിന്റെ ഭാഗമാകുന്നതിന് പകരം വാക്സിന്‍ സ്വീകരിക്കാന്‍ തന്റെ ജനത്തോട് അഭ്യര്‍ത്ഥിച്ചു.
സംഭരണത്തിലും ഗതാഗതത്തിലും വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പന്നിയിറച്ചിയില്‍ നിന്നുള്ള ജെലാറ്റിന്‍ ഒരു സ്റ്റെബിലൈസറായി വ്യാപകമായി ഉപയോഗിക്കുന്നു.