തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 2,231 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,694 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,930 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,51,896 ആണ്. 3,39,124 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.51% ആണ്.
ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 2,221 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 04 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ് രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 136 പുരുഷന്‍മാരും 168 സ്ത്രീകളും 10 വയസ്സിനു താഴെ 103 ആണ്‍കുട്ടികളും 78 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 238വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 655സര്‍ക്കാര്‍ ആശുപത്രികളില്‍ – 338സ്വകാര്യ ആശുപത്രികളില്‍ – 519വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 925
കൂടാതെ 6,024 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,777 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 321 പേര്‍ ആശുപത്രിയിലും 1,456 പേര്‍ വീടുകളിലുമാണ്. 9,491 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,887 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 2,398 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 206 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 26,04,909 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
. ആനന്ദപുരം, പൂമല, പരിയാരം, കക്കാട്, വല്ലചിറ, അവിണിശ്ശേരി, കടപ്പുറം, ഒരുമനയൂര്‍, വളളത്തോള്‍നഗര്‍, മുളളൂര്‍ക്കര എന്നിവിടങ്ങളില്‍ നാളെ (11) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,425 41,701
മുന്നണി പോരാളികള്‍ 39,540 27,295
18-44 വയസ്സിന് ഇടയിലുളളവര്‍ 3,68,042 40,497
45 വയസ്സിന് മുകളിലുളളവര്‍ 9,08,443 4,74,865
ആകെ 13,65,450 5,84,358