Header 1 vadesheri (working)

” വിശ്വാസം(അന്ധ) തന്നെ മുഖ്യം” കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി കുളിപ്പിച്ചു, കേസ് എടുത്ത് പോലീസ്

Above Post Pazhidam (working)

First Paragraph Rugmini Regency (working)

തൃശ്ശൂർ: തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. തൃശൂർ ശക്തൻ നഗറിലെ എം.ഐ.സി പള്ളി അധികൃതർക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കൾക്കെതിരെയുമാണ് കേസെടുത്തത്.

Second Paragraph  Amabdi Hadicrafts (working)

കോവിഡ് ബാധിച്ച് മരിച്ച വരവൂർ സ്വദേശിനി ഖദീജയുടെ (53) മൃതദേഹമാണ് പള്ളിയിലിറക്കി കുളിപ്പിക്കുകയും മത ചടങ്ങുകൾ നടത്തുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് പള്ളി അധികൃതർക്കും ബന്ധുക്കൾക്കുമെതിരെ കേസെടുത്തത്.

സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് മൃതദേഹമെത്തിച്ചത്. ആംബുലൻസും കസ്റ്റഡിയിലെടുത്തു.സംഭവം നിരാശ ജനകമായ കാര്യമെന്നും കടുത്ത നടപടിയെടുക്കുമെന്നും തൃശ്ശൂർ ജില്ലാ കളക്ടർ എസ്.ഷാനവാസ് പറഞ്ഞു