Post Header (woking) vadesheri

കോവിഡ് ,രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ തൃശ്ശൂര്‍, 2472 പേര്‍ക്ക് കൂടി രോഗികളായി ,ടിപിആർ 18.46%

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 2,472 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2815 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,349 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,47,903 ആണ്. 3,33,713 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.46% ആണ്.

Arya bhavan inner
  ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2,436 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 21 ആള്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 174 പുരുഷന്‍മാരും 173 സ്ത്രീകളും പത്ത് വയസ്സിനു താഴെ 105 ആണ്‍കുട്ടികളും 106 പെണ്‍കുട്ടികളുമുണ്ട്.

Second Paragraph  Sarovaram(working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

Third paragraph Saravan bhavan

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 218
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 779
സര്‍ക്കാര്‍ ആശുപത്രികളില്‍ – 243
സ്വകാര്യ ആശുപത്രികളില്‍ – 515
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 1010

First Paragraph Jitesh panikar (working)

കൂടാതെ 7,112 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,509 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 300 പേര്‍ ആശുപത്രിയിലും 2,209 പേര്‍ വീടുകളിലുമാണ്.

13,393 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,451 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,802 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 140 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 25,85,595 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.



കടങ്ങോട്, നടത്തറ, വെങ്കിടങ്ങ്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വെളളാങ്ങലൂര്‍, പടിയൂര്‍, തളിക്കുളം, നാട്ടിക എന്നിവിടങ്ങളില്‍ നാളെ (09) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                     ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,404 41,660
മുന്നണി പോരാളികള്‍ 39,530 27,277
18-44 വയസ്സിന് ഇടയിലുളളവര്‍ 3,55,056 39,790
45 വയസ്സിന് മുകളിലുളളവര്‍ 8,98,157 4, 68,375
ആകെ 13,42,147 5,77,102