Above Pot

കോവിഡ്- രാജ്യത്ത് മരണ സംഖ്യ ഉയരുന്നു , രോഗികളുടെ എണ്ണത്തിൽ കുറവ്

First Paragraph  728-90

“ന്യൂഡൽഹി: കോവിഡ് ,രാജ്യത്ത് മരണ സംഖ്യ ഉയരുന്നു .സമീപകാലത്ത്​ പ്രതിദിനം 4000 പേർ വെച്ച്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ഇന്ത്യയിൽ മഹാമാരിക്ക്​ കീഴടങ്ങിയവരുടെ എണ്ണം മൂന്ന്​ ലക്ഷം കവിഞ്ഞു. യു.എസിനും ബ്രസീലിനും ശേഷം മൂന്ന്​ ലക്ഷമാളുകൾ കോവിഡ് ബാധിച്ച്​​ മരിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി​. ഒരു മാസത്തിനിടെ 90,000 മരണങ്ങളും 80 ലക്ഷം കേസുകളുമാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​.

Second Paragraph (saravana bhavan

24 മണിക്കുറിനിടെ രാജ്യത്ത്​ 2,22,315 പുതിയ കേസുകൾ സ്​ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,02,544 പേർ രോഗമുക്തി നേടി.ഞായറാഴ്​ച 2,40,842 പുതിയ കേസുകളായിരുന്നു ഉണ്ടായിരുന്നത്​. രാജ്യ​ത്തെ മൊത്തം കോവിഡ്​ രോഗികളുടെ എണ്ണം 2.67 കോടിയായി. 4454 പേർ 24 മണിക്കൂറിനിടെ മരിച്ചു.I

തമിഴ്​നാട്ടിലാണ് (35,483)​ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. മഹാരാഷ്​ട്ര (26,672), കർണാടക (25,979), കേരളം (25,820), ആന്ധ്രപ്രദേശ്​ (18,767) എന്നീ സംസ്​ഥാനങ്ങളാണ്​ തൊട്ടുപിറകിൽ. രാജ്യത്തെ പുതിയ കോവിഡ്​ കേസുകളിൽ 59.7 ശതമാനം ഈ അഞ്ച്​ സംസ്​ഥാനങ്ങളിൽ നിന്നാണ്​. മഹാരാഷ്​ട്രയിലും (1320) കർണാടകയിലുമാണ്​ (624) കൂടുതൽ കോവിഡ്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. രാജ്യത്ത്​ ഇപ്പോൾ 27 ലക്ഷം ആളുകളാണ്​ ചികിത്സയിലുള്ളത്​. ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റും കുറയുകയാണ്​. 11.53 ആണ്​ രാജ്യത്തെ ശരാശരി ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. അഞ്ച്​ ദിവസങ്ങളിലായി 20 ലക്ഷത്തിലേറെ സാംപിളുകളാണ്​ പരിശോധിച്ച്​ വരുന്നതെന്ന്​ കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്ത്​ ഇതിനോടകം 19.6 കോടി ഡോസ്​ വാക്​സിനാണ്​ വിതരണം ചെയ്​തിരിക്കുന്നത്​. ഡൽഹിയടക്കം നിരവധി സംസ്​ഥാനങ്ങൾ വാക്​സിൻ ലഭ്യത കുറഞ്ഞുവരികയാണെന്ന്​ അഭിപ്രായപ്പെട്ടിരുന്നു.”,