ഗുരുവായൂര്‍ : ഗുരുവായൂരിൽ ഇന്ന് 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 41 പേർക്കായിരുന്നു രോഗം കണ്ടെത്തിയത് .പൂക്കോട് സോണില്‍ 19 പേര്‍ക്കും തൈക്കാട് സോണില്‍ 18 പേര്‍ക്കും അര്‍ബന്‍ സോണില്‍ ഏഴ്് പേര്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5813 ആയി. ഇതില്‍ 4818 പേര് രോഗമുക്തി നേടി. നിലവില്‍ 995 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 866 പേര് വീടുകളിലും 129 പേര് വിവിധ സ്ഥാപനങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്. നഗരസഭയുടെ മൂന്ന് ഡൊമിസിലിയറി കെയര്‍ സെന്ററുകളിലായി 89 പേരുണ്ട്. പടിഞ്ഞാറെനടയിലെ ഗസ്റ്റ്ഹൗസില്‍ 39 പേരും കിഴക്കേനടയിലെ അമ്പാടിയില്‍ 22 പേരും ദേവസ്വത്തിന്റെ പൂക്കോടുള്ള ശ്രീകൃഷ്ണ സദനത്തില്‍ 28 പേരുമാണുള്ളത്. ആറാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 69 രോഗികളുണ്ട്. 11-ാം വാര്‍ഡില്‍ 54 പേരും 28-ാം വാര്‍ഡില്‍ 60 പേരുമാണ് രോഗികളായി ചികിത്സയില്‍ കഴിയുന്നത്. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 63 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.