Above Pot

സഹായികൾക്ക് കോവിഡ് , ഗുരുവായൂർ ക്ഷേത്രം മേൽശാന്തി നിരീക്ഷണത്തിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി നിരീക്ഷണത്തിൽ . മേൽശാന്തിയുടെ ചുമതല ഓതിക്കന്മാർക്ക് കൈമാറി .മേൽശാന്തിയുടെ സഹായികൾക്കും കോയ്മ മാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു . ഇതിനെ തുടര്ന്നാണ് മേൽശാന്തി നിരീക്ഷണത്തിൽ പോയത് ക്ഷേത്രത്തിലെ നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .ദേവസ്വം ഭരണ സമിതി യുടെ ശുപാർശയിൽ വരുന്നവരെയും ഇടനിലക്കാർ വഴി വരുന്നവരെയും ഒരു പരിശോധന യും ഇല്ലാതെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത് . ഏകാദശി ദിവസം നൂറുകണക്കിന് പേരാണ് ഒരു പരിശോധനയും ഇല്ലാതെ ക്ഷേത്ര ദർശനം നടത്തിയത് . ഇതിൽ തന്നെ മന്ത്രി ഭാര്യയെയും സംഘത്തെയും വിലക്ക് മറികടന്ന് നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുക കൂടി ചെയ്തിരുന്നു . അതെ സമയം ഏകാദശിക്ക് ദർശനത്തിനു എത്തിയ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു .പ്രോട്ടോക്കോൾ പ്രകാരം ഹൈക്കോടതി ജസ്റ്റിസുമാരേക്കാൾ ഉയർന്ന പദവിയാണ് മന്ത്രി ഭാര്യക്ക് ഉള്ളതെന്നാണ് ദേവസ്വം അധികൃതർ കരുതുന്നതത്രെ . ബി ജെ പി നേതാവ് എ നാഗേഷ് നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെ ദേവസ്വം അധികൃതരും വെട്ടിലായി. .സി സി ടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെടുമോ എന്ന ഭയപ്പാടിലാണ് ദേവസ്വം ഭരണ സമിതി എന്നാണ് പുറത്ത് വരുന്ന വിവരം .

First Paragraph  728-90

Second Paragraph (saravana bhavan