ഗുരുവായൂര്‍ ദേവസ്വത്തില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 153 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആണ് രോഗ ബാധിതരെ കണ്ടെത്തിയത് . ഇതോടെ ദേവസ്വത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 46 ആയി. ദേവസ്വത്തില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തിയത്. അതേസമയം ഗുരുവായൂര്‍ ക്ഷേത്രം അടച്ചുവെന്നും മേല്‍ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ ടി.ബ്രീജകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാളെയും പരിശോധന തുടരും.