ക്ഷേത്ര നഗരിയിൽ കോവിഡ് വീണ്ടും പിടി മുറുക്കുന്നു.
ഗുരുവായൂര്‍ : ക്ഷേത്ര നഗരിയിൽ കോവിഡ് വീണ്ടും പിടി മുറുക്കുന്നു ഇന്ന് മാത്രം 35 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . .തൈക്കാട് സോണില്‍ 16 പേര്‍ക്കും പൂക്കോട് സോണില്‍ 14 പേര്‍ക്കും അര്‍ബന്‍സോണില്‍ അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട്, പൂക്കോട് സോണുകളിലുള്ളവര്‍ക്ക് ആന്റിജന്‍ പരിശോധനയിലും അര്‍ബന്‍ സോണിലുള്ളവര്‍ക്ക് ആര്‍ടി.പി.സി.ആര്‍ പരിശോധനയുമാണ് നടത്തിയത്.
ഇന്നലെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു .അര്‍ബന്‍ സോണില്‍ 10 പേര്‍ക്കും പൂക്കോട് സോണില്‍ ഏഴ് പേര്‍ക്കും തൈക്കാട് സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മമ്മിയൂര്‍ 15-ാം വാര്‍ഡില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരിലും ചാമുണ്ഡേശ്വരി 17-ാം വാര്‍ഡില്‍ നാല് പേരിലുമാണ് രോഗബാധ കണ്ടെത്തിയത്
ഇതിന് പുറമെ ഗുരുബാബ ആശ്രമത്തിലെ 26 അന്തേവാസികൾക്കും രോഗ ബാധ ഉണ്ടെന്നു കണ്ടെത്തിയിരുന്നു . ഒരു അന്തേവാസിക്ക് രോഗ ബാധ ഉണ്ടായതിനെ തുടർന്ന് ആശ്രമത്തിലെ 37 പേർക്ക് നടത്തിയ പരിശോധനയിൽ ആണ് ഇത്ര അധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് . കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു വയോധികൻ മരിച്ചിരുന്നു .കണ്ണശം വീട്ടിൽ പ്രകാശൻ ആണ് മരിച്ചത് . വീട്ടിൽ തലചുറ്റി വീണതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കോവിഡ് ബാധിതൻ ആണെന്ന് കണ്ടെത്തിയത്