Above Pot

കോവിഡ് രണ്ടാം തരംഗത്തിൽ 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടു.

ഡൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ കുറഞ്ഞത് 594 ഡോക്ടർമാരെങ്കിലും മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത് ഡൽഹിയിലാണ്. 107 പേർ ഡൽഹിയിൽ മാത്രം മരിച്ചു.ഡൽഹിക്ക് പുറമേ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർക്ക് കോവിഡിനെ തുടർന്ന് ജീവഹാനിയുണ്ടായത്.

First Paragraph  728-90

Second Paragraph (saravana bhavan

രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരുടെ എണ്ണത്തിൽ 45 ശതമാനവും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ഐ.എം.എ കണക്കുകൾ വ്യക്തമാക്കുന്നു.ഡൽഹി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ബിഹാറിലാണ്. 96 ഡോക്ടർമാർ രണ്ടാം തരംഗത്തിൽ ബിഹാറിൽ മരിച്ചു. ഉത്തർപ്രദേശിൽ 67. കേരളത്തിൽ അഞ്ച് ഡോക്ടർമാരാണ് മരിച്ചത്. കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ 1,300 ഓളം ഡോക്ടർമാരാണ് ഡ്യൂട്ടിക്കിടയിൽ കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, രാജ്യത്ത് മാര്‍ച്ച് മാസം 53 ശതമാനം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍. മേയില്‍ അത് 37 ശതമാനമായി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. മാര്‍ച്ച് ഒന്നിന് ശേഷം 61 ശതമാനം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.