Header Aryabhvavan

കോയമ്പത്തൂരിലെ വാഹന അപകടത്തിൽ മലയാളി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

Above article- 1

കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത സൂലൂരില്‍ കാറും ലോറിയും കൂട്ടിമുട്ടി പാലക്കാട് വല്ലപ്പുഴ സ്വദേശിയടക്കം അഞ്ചു പേര്‍ മരിച്ചു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ മുഹമ്മദ് ബഷീര്‍ ആണ് മരിച്ച മലയാളി. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന ഒരു സ്ത്രീയടക്കമുള്ള നാല് കൊല്‍ക്കത്ത സ്വദേശികളും മരിച്ചു. പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുനവരാണ് മരിച്ചവരെല്ലാം.

പട്ടാമ്പിക്കടുത്ത വല്ലപ്പുഴ സ്വദേശിയാണ് കാര്‍ ഓടിച്ചിരുന്ന മുഹമ്മദ് ബഷീര്‍. നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്. കെട്ടിട നിര്‍മ്മാണ കോണ്‍ട്രാക്ടര്‍ ആയ മുഹമ്മദ് ബഷീറിന്റെ തൊഴിലാളികളാണ് മരിച്ച മറ്റുള്ളവര്‍. ഇവര്‍ രണ്ടു ദിവസം മുന്‍പാണ് വല്ലപ്പുഴയില്‍ കന്യാകുമാരിയിയിലേക്ക് പോയത്. കന്യാകുമാരിയില്‍ നിന്ന് വല്ലപ്പുഴയിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. 

Astrologer

new consultancy

മാലതി മണ്ഡല്‍, ഹീരുലാല്‍ ശികാരി, മിഥുന്‍ പണ്ഡിറ്റ്, ഗൌരങ്ക പണ്ഡിറ്റ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വല്ലപ്പുഴയില്‍ നിന്ന് മുഹമ്മദ് ബഷീറിന്റെ ബന്ധുക്കള്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

buy and sell new

Vadasheri Footer