Madhavam header
Above Pot

ഇംഗ്ലണ്ടിൽ നിന്നുമയച്ച രേഖകൾ സമയത്ത് നൽകിയില്ല , കൊറിയർ കമ്പനി നഷ്ടപരിഹാരം നൽകണം : ഉപഭോക്തൃകോടതി

തൃശൂർ : ഇംഗ്ലണ്ടിൽ നിന്നും കൊറിയർ മുഖേനെ അയച്ച വിസ സമയത്തിനെത്താതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി .പേരാമംഗലം പാറപ്പുറത്ത് വീട്ടിൽ വൈശാഖ് പി എസ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തെ കട്ടിക്കാരൻ റോഡിലെ സ്കൈ നെറ്റ് വേൾഡ് വൈഡ് എക്സ് പ്രസ്സ് കൊറിയർ സർവ്വീസ് ഉടമക്കെതിരെ ഉപ ഭോക്തൃ കോടതി വിധി ഉണ്ടായത് . വൈശാഖിൻ്റെ വിലാസത്തിലേക്ക് ഇംഗ്ലണ്ടിലെ ഗ്ലാസ്സ് ഗോയിൽ നിന്ന് മറൈൻ എഞ്ചിനീയറിങ്ങ് കോഴ്സ് പഠിക്കുന്നതിനായി വിസാ അയച്ചിരുന്നു എന്നാൽ യഥാസമയം കൊറിയർ ലഭിക്കുകയുണ്ടായില്ല തുടർന്ന് വൈശാഖ് ഫയൽ ചെയ്ത ഹർജിയിൽ , തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ മാരായ ഡോ കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 2000 രൂപയും നല്കുവാൻ വിധി ക്കുകയായിരുന്നു ഹർജിക്കാരന് വേണ്ടി അഡ്വ ഏ ഡി ബെന്നി ഹാജരായി

Vadasheri Footer