Post Header (woking) vadesheri

ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, കേബിൾ ടിവി ഉടമക്ക് വാറണ്ട്.

Above Post Pazhidam (working)

തൃശൂർ : ആജീവനാന്ത കണക്ഷനിൽ വെട്ടിക്കുറച്ച ചാനലുകൾ വിധിപ്രകാരം പുനസ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കാട്ടൂരിലുള്ള ആൻ്റണി.ജെ.പാലത്തിങ്കൽ ഫയൽ ചെയ്ത ഹർജിയിലാണ് കാട്ടൂരുള്ള സ്ക്കൈലിങ്ക് കേബിൾ നെറ്റ് വർക്കിൻ്റെ മാനേജിങ്ങ് പാർട്ണർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്.

Arya bhavan inner

Second Paragraph  Sarovaram(working)

ആൻ്റണി ജെ പാലത്തിങ്കൽ എതിർ കക്ഷിസ്ഥാപനത്തിൽ ആജീവനാന്തകേബിൾ ടിവി കണക്ഷൻ എടുത്തിരുന്നു.2004ൽ പ്രസ്തുത കണക്ഷൻ വിച്ഛേദിക്കും എന്ന് അറിയിച്ചതിനെത്തുടർന്ന് ആൻ്റണി ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നതും വിച്ഛേദിക്കരുതെന്ന് കൽപ്പിച്ച് നഷ്ടപരിഹാരം സഹിതം അനുകൂലവിധി നേടിയിരുന്നതുമാകുന്നു. ഈ വിധി നിലനില്കെ കാലങ്ങൾക്ക് ശേഷം എതിർകക്ഷി ഹർജിക്കാരന് ലഭിച്ചിരുന്ന ചാനലുകൾ വെട്ടിക്കുറക്കുകയും സംഖ്യ ആവശ്യപ്പെടുകയുമായിരുന്നു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ചാനലുകൾ വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചു നൽകണമെന്നും സംഖ്യ ആവശ്യപ്പെടരുതെന്നും നഷ്ടപരിഹാരമായി 5000 രൂപ നൽകണമെന്നും വിധിക്കുകയുണ്ടായി. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ് ,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി.ബെന്നി ഹാജരായി .