Header Aryabhvavan

ചേറ്റുവ ഹാർബർ, മുനക്കക്കടവ് എന്നിവിടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

Above article- 1

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ് സെന്‍റര്‍ എന്നിവയുടെ നവീകരണത്തിന്റെ ഭാഗമായി നാഷ്ണൽ ഫിഷറീസ് ഡവലപ്പ്മെന്റ് ബോർഡ് എക്സിക്യൂവ് ഡറക്ടർ നെഹ്റു പോത്തിരി, ഹാർബർ എഞ്ചിനീയറിംഗ് മധ്യ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയർ വിജി തട്ടമ്പുറം എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന്റെയും മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ് സെന്‍ററിന്റെയും വിശദമായ പദ്ധതി സ്റ്റേറ്റ് ലെവൽ മോണിറ്ററിങ്ങ് കമ്മിറ്റി അംഗീകാരം നൽകി. പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭ്യമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം.ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന് 15 കോടിയുടെയും മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ് സെന്‍ററിന് 11.06 കോടിയുടെയും വിശദമായ പദ്ധതിയാണ് സമര്‍പ്പിച്ചിട്ടുള്ളത്.

Astrologer

ഹാർബർ എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് എക്സി. എൻജീനിയർ സാലി വി ജോർജ്ജ്, അസി. എക്സി. എൻജിനീയർമാരായ ജി ഗോപാൽ ആൻവിൻ, പി എ ഫാബി മോൾ , ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീതുമോൾ , ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ അഷിത ജനപ്രതിനിധികൾ തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ സ്ഥല സന്ദർശനത്തിൽ പങ്കെടുത്തു.

Vadasheri Footer