
കന്യാസ്ത്രീകളുടെ അറസ്റ്റ്, കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ : ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബി ജെ പി സർക്കാരിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൻ പ്രതിഷേധ പ്രകടനം നടത്തി.

മമ്മിയൂർ കൈരളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മാരായ കെ. പി ഉദയൻ, പി.വി ബദറുദ്ദിൻ , കെ.വി സത്താർ, ബാലൻ വാറനാട്ട്, എം.എസ് ശിവദാസ് , കെ.എം ഇബ്രാഹിം, മണ്ഡലം പ്രസിഡണ്ടുമാരായ ഒ.കെ ആർ മണികണ്ഠൻ, കെ.ജെ ചാക്കോ, നളിനാക്ഷൻ ഇരട്ടപ്പുഴ,
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ സി എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ, മഹിളാ കോൺഗ്രസ്സ് നേതാക്കളായ രേണുക ശങ്കർ, ഷൈലജ ദേവൻ, പ്രിയ രാജേന്ദ്രൻ,ബ്ലോക്ക് ഭാരവാഹികളായ പി.കെ. രാജേഷ് ബാബു, ടി വി കൃഷ്ണദാസ്, അഡ്വ തേർളി അശോകൻ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്,സി ജെ റെയ്മണ്ട് ,അനീഷ് പാലയൂർ , കെ.കെ വേദുരാജ്, വി.എസ് നവനീത്, എ അൻവർ, നാസർ കടപ്പുറം , കബീർ, എന്നിവർ നേതൃത്വം നൽകി.
