Madhavam header
Above Pot

ചാവക്കാട് റൂറല്‍ ബാങ്ക് അവിശ്വാസം , നാല് നേതാക്കളെ ഐ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി

ഗുരുവായൂര്‍ : ചാവക്കാട് റൂറല്‍ ബാങ്ക് പ്രസിഡന്റ് കെ കെ സെയ്ത് മുഹമ്മദിനെതിരെ ഐ ഗ്രൂപ്പ് ജില്ല നേതൃത്വ ത്തിന്‍റെ അനുമതിയോടെ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയ നാല് പേരെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാന്‍ ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍ രവികുമാര്‍ , ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി ഉദയന്‍ ,സെക്രട്ടറി കെ എം ഇബ്രാഹിം ,ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ സെയ്ദ് മുഹമ്മദ്‌ എന്നിവരെയാണ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് .

ഡി സി സി ഭാരവാഹി എം വി ഹൈദര്‍ അലിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ് വി വേണുഗോപാല്‍ ഗോപ പ്രതാപന്‍ പി വി ബദറുദ്ധീന്‍ കെ വി സത്താര്‍ എം ബി സുധീര്‍ , നാസര്‍ ,നിഖില്‍ ജി കൃഷ്ണന്‍, ബീന രവിശങ്കര്‍ പാലിയത്ത് ശിവന്‍ എം കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു ,ജില്ല നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോയതെന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുവാന്‍ വിളിച്ചതായിരുന്നു യോഗം . യോഗത്തില്‍ ഗ്രൂപ്പ് നിര്‍ദേശത്തിനു എതിരെ നിന്നവരെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന് ഒറ്റ ക്കെട്ടായി അവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നാലു പേരെയും ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയത് എന്ന് ഒരു ഐ ഗ്രൂപ്പ് നേതാവ് അഭിപ്രായപ്പെട്ടു .

Astrologer

ഐ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ ചിലര്‍ എ ഗ്രൂപ്പില്‍ ചേക്കേറാന്‍ ശ്രമം തുടങ്ങി എന്നാല്‍ ഗുരുവായൂരിലെ എ ഗ്രൂപ്പ് ഇതില്‍ ശക്തമായി എതിര്‍പ്പ് നേത്രുത്വ ത്തെ അറിയിച്ചു കഴിഞ്ഞു . അര്‍ബന്‍ ബാങ്കിലെ നിയമന ക്കോഴയുമായി ആരോപണം നേരിടുന്നവരെ ഗ്രൂപ്പില്‍ എടുക്കേണ്ട എന്നാണ് എ ഗ്രൂപ്പ് നേത്രുത്വ ത്തിന്‍റെ നിലപാട് എന്നറിയുന്നു .

Vadasheri Footer