Header 1 vadesheri (working)

ചാവക്കാട്ടെ പോലിസ് നരനായാട്ടിനെതിരെ 4ന് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പ്രതിഷേധം

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട്ടെ പോലീസിന്റെ നരനായാട്ടിനെതിരെ യു.ഡി.എഫ് പ്രതിഷേധം. പുന്ന നൗഷാദിന്റെ കൊലയാളികളായ എസ്.ഡി.പി.ഐക്കാരെ അറസ്റ്റ് ചെയ്യുക, കേസ് അട്ടിമറിക്കുന്ന കേരള പോലീസ് നീക്കത്തിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, ചാവക്കാട് കോൺഗ്രസ് നേതാക്കളെ ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യു.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. ഡിസംബർ നാലിന് വൈകീട്ട് നാലുമണിക്ക് ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ പങ്കെടുക്കും.

First Paragraph Rugmini Regency (working)