Header 1 vadesheri (working)

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ  ചാവക്കാട് മഹാത്മ കള്‍ചറല്‍ സെന്‍റര്‍ അനുശോചിച്ചു

Above Post Pazhidam (working)

ചാവക്കാട് : മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ  ചാവക്കാട് മഹാത്മ  കള്‍ചറല്‍  സെന്‍റര്‍  അനുശോചനം രേഖപ്പെടുത്തി .. മതേതര ഇന്ത്യക്ക് ഏറെ സംഭാവനകളർപ്പിച്ച, ഗാന്ധിയൻ മൂല്യങ്ങൾ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഇന്ത്യ കണ്ട തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് പ്രസിഡണ്ട് സി പക്കര്‍   അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ പറഞ്ഞു.ബംഗാൾ രാഷ്ട്രിയത്തിലും, ഇന്ത്യൻ രാഷ്ട്രീയത്തിലും പകരം വെക്കാനില്ലാത്ത സാന്നിധ്യമായിരുന്നു അദ്ദേഹം.ആരേയും അത്ഭുതപെടുത്തുന്ന ഓർമശക്തിയുള്ള അദ്ദേഹം ഒരു വാക്കിങ്ങ് ‘എൻസൈക്ളോപീഡിയ’ ആയിരുന്നു. രാഷ്ട്രം ഭാരതരത്ന നൽകി ആദരിച്ച, അറിവിൻ്റെയും ചിന്തയുടെയും, നയതന്ത്രജ്ഞതയുടെയും ആൾരൂപമായിരുന്നു പ്രണബ് കുമാർ മുഖർജി എന്ന് അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി
അഡൈസറി ബോർഡ് ചെയർമാൻ സി.എം.സഗീർ, കെ.എച്ച്.ഷാഹുൽ ഹമീദ്, നൗഷാദ് തെക്കുംപുറം, കെ.നവാസ്, നവാസ് തെക്കുംപുറം തുടങ്ങിയവർ സംസാരിച്ചു.

First Paragraph Rugmini Regency (working)