
കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെടരുത്

ഗുരുവായൂർ : ഹയർ സെക്കൻ്ററി വിദ്യാലയങ്ങളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെടരുതെന്ന്
മെക്ക ചാവക്കാട് താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.
ഓരോ മാനേജ്മെൻ്റിനും സർക്കാർ അനുവദിച്ചു കൊടുത്തിട്ടുള്ള അവകാശമാണ് അതാത് കമ്മ്യൂണിറ്റിക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ.

ചാവക്കാട് താലൂക്കിലെ ഒരു മാനേജ്മെൻ്റ് സ്കൂളിൽ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ അട്ടിമറിക്കപ്പെട്ടു എന്ന പരാതി വളരെ ഗൗരവത്തോടെയാണ് മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ ( മെക്ക) കാണുന്നത്. ഇത്തരം അവസ്ഥകൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാവറട്ടി അസർ സെൻ്ററിൽ വെച്ചു നടന്ന മെക്ക ചാവക്കാട് താലൂക്ക് സമ്മേളനം സംസ്ഥാന ട്രഷറർ സി ബി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു
തൃശൂർ ജില്ലാ പ്രസിഡൻ്റ് നസീബുല്ല മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറി ദിൽഷാദ് മാസ്റ്റർ,
ട്രഷറർ അബ്ദുൽ അനീസ് , നസറുദീൻ തങ്ങൾ, മുഹ്സിൻ മാസ്റ്റർ, സുൽസിക്കർ മാസ്റ്റർ, അബ്ദുൽ ഖാദർ മാസ്റ്റർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ചാവക്കാട് താലുക്ക് കമ്മിറ്റി പുനസംഘടിപ്പിച്ചു :-
അബ്ദുൽ ഖാദർ കുട്ടോത്ത് (പ്രസിഡൻ്റ്), നസറുദ്ദീൻ തങ്ങൾ
എ ട്ടി ഇബ്രാഹിം കുട്ടി, ഹംസ മന്ദലാംകുന്ന് (വൈസ് പ്രസിഡൻ്റുമാർ). ഷഫീഖ് മാസ്റ്റർ ഗുരുവായൂർ (ജ: സെക്രട്ടറി)
ഇസ്മയിൽ മാസ്റ്റർ പൈങ്കണ്ണിയൂർ,
ജലാൽ വന്മേനാട് (ജോ:സെക്രട്ടറിമാർ)
സുൽഫിക്കർ മാസ്റ്റർ മരുതയൂർ (ട്രഷറർ).
( പാവറട്ടി അസർ സെൻ്ററിൽ നടന്ന
മെക്ക ചാവക്കാട് താലൂക്ക് സമ്മേളനം സംസ്ഥാന ട്രഷറർ സി ബി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു)
