Post Header (woking) vadesheri

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ജീവനക്കാരൻ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു . ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപം
കുറുവങ്ങാട് പുത്തന്‍വീട്ടില്‍ വിജയന്‍ മകന്‍ സജീവന്‍ 35 ആണ് മരിച്ചത്. ഇന്നലെ നെന്മാറ വല്ലങ്ങി പൂരം കാണാന്‍ കൂട്ടുകാരന്‍ ചാമുണ്ഡേശ്വ രി ഭാസ്കരൻ മകൻ അജിലുമായി ബൈക്കില്‍ പോയതായിരുന്നു.

Ambiswami restaurant

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പാലക്കാട് കാഴ്ച പറമ്പിൽ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പുറകില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജീവന്റെ മരണം സംഭവിച്ചിരുന്നു. അജിലിനെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ ക്യഷ്ണേന്ദു, മക്കൾ ഭദ്ര, രുദ്ര,,,സഹോദരൻമാർ സഞ്ജയൻ, സജിത്ത്, ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ പിതൃസഹോദരനാണ്

Second Paragraph  Rugmini (working)