Header 1 = sarovaram
Above Pot

കലക്ടറുടെ ആദ്യ ശമ്പളം മുളയം എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജിന്

തൃശൂർ : ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ മുളയത്തെ എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചു. തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം അദ്ദേഹം എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജിന് സംഭാവന ചെയ്തു.

Astrologer

കുട്ടികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നും കഴിവുള്ളവർ കുട്ടികളെ സഹായിക്കുന്നതിനായി മുന്നോട്ടുവരണമെന്നും കലക്ടർ പറഞ്ഞു. 2016ൽ അസിസ്റ്റൻറ് കളക്ടറായിരിക്കെ എസ് ഒ എസ് ചിൽഡ്രൻസ് വില്ലേജ് സന്ദർശിച്ചിരുന്നു. അന്നത്തേതിലും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു

Vadasheri Footer